തമിഴ് നാട്ടിൽ വിജയ് സേതുപതി വസന്തം തുടരും – വരാനിരിക്കുന്നത് പ്രതീക്ഷകൾ നൽകുന്ന ചിത്രങ്ങൾവിക്രം വേദയുടെ വമ്പൻ വിജയത്തിലൂടെ തമിഴ്നാടിലും സൌത്ത് ഇന്ത്യയിലും വിജയ കൊടി നാട്ടുകയാണ് വിജയ് സേതുപതി എന്ന 38 കാരൻ. തന്റെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പികളിലൂടെ അവയിൽ നല്കുന്ന പ്രകടനങ്ങളുടെ ഭദ്രതയിൽ നിന്നു കൈയടികൾ ഏറ്റു വാങ്ങുകയാണ് വിജയ് സേതുപതി. 25 കോടി നേടിയ വിക്രം വേദക്ക്‌ ശേഷം സേതുപതിക്കായി അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി നല്ല ചിത്രങ്ങളാണ്

ഇവയിൽ ആദ്യം വരുന്നത് ജെല്ലിക്കെട്ട് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കറുപ്പൻ ആണ്‌. ആദ്യ ചിത്രമായ റെനി ഗുണ്ടയിലൂടെ തന്നെ സാനിധ്യം അറിയിച്ച പനീർ സെൽവമാണ് ചിത്രം സംവിധാനം ചെയുന്നത്. ബോബി സിംഹയും പ്രധാന വേഷത്തിൽ എത്തുന്നു. അത് കഴിഞ്ഞു പുറത്തുവരുന്നത് ആരണ്യ കാണ്ഡം എന്ന നിയോ നോയർ ചിത്രം ഒരുക്കിയ തികൻ കുമാരരാജയുടെ അനീതി കൈകൾ ആണ്‌, ഫഹദും സേതുപതിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്

1996 കളിലെ ഒരു ഫോട്ടോഗ്രാഫറുടെ കഥ പറയുന്ന 96, നടുവിലെ കൊണ്ജം പക്കത്തിൽ കാണോം എന്ന വിജയ് സേതുപതിയുടെ കരിയർ ചെയ്ഞ്ചിങ് ഹിറ്റ് ഒരുക്കിയ ബാലാജി തരുണിധരന്റെ സീത കത്തി എന്നിവയും ഏറെ പ്രതീക്ഷ നൽകുന്ന പ്രൊജെക്ടുകളാണ്. ഒരേ ജോണറുകളിൽ പെടാത്ത ചിത്രങ്ങൾ ചെയ്യുന്നതോടൊപ്പം മികച്ച പ്രകടനങ്ങൾ അതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്ന ഈ നടൻ വീണ്ടും നമ്മെ കൊണ്ട് കൈയടിപ്പിക്കുമെന്നു പ്രതീക്ഷിക്കാം

Comments are closed.