തമിഴ്‌നാട് ബോക്സ് ഓഫീസിൽ അടിച്ചു തൂക്ക് വിശ്വാസം വിളയാട്ടം.അജിത്തിന്റെ വിശ്വാസവും രജനികാന്തിന്റെ പേട്ടയും ഒരേ ദിവസമാണ് റീലീസ് ആയത്. രണ്ടിനും തരക്കേടില്ലാത്ത അഭിപ്രായങ്ങളും വന്നിരുന്നു. ആദ്യ ആഴ്ചകളിൽ പേട്ട ഓവർ ആൾ കളക്ഷനിൽ മുന്നിട്ട് നിന്നെങ്കിലും ഇപ്പോൾ അഞ്ചാം വാരത്തിലെത്തുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 130 കോടി രൂപയാണ് നേടിയത്. പേട്ടയെക്കാൾ ബഹുദൂരം മുന്നിലാണ് ഈ കളക്ഷൻ

അഞ്ചാം വാരത്തിലും 224 സ്‌ക്രീനുകളിൽ ഇപ്പോഴും വിശ്വാസം പ്രദർശിപ്പിക്കുന്നുണ്ട്. 200 കോടിക്ക് പുറത്താണ് ഓവർ ആൾ കളക്ഷൻ. ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് എന്ന നിലയിലേക്ക് ആണ് വിശ്വാസം നടന്നു കയറുന്നത്. പേട്ടയും ഇരുനൂറു കോടി രൂപ മാർക്കിൽ എത്തിയിരുന്നു. 109. 5 കോടി രൂപയാണ് പേട്ട തമിഴിൽ നിന്ന് മാത്രം നേടിയത്.അഞ്ചാം വാരത്തിലും തിയേറ്റർ ഒക്കുപൻസിയുടെ കാര്യത്തിൽ വിശ്വാസം ഇപ്പോഴും വിസ്‌മയം സൃഷ്ടിക്കുന്നു എന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്

തമിഴ്‌നാട്ടിലെ സെക്കന്റ് ഹൈയസ്റ്റ് ഗ്രോസിങ് സിനിമയാണ് ഇപ്പോൾ വിശ്വാസം. ബാഹുബലി 2 മാത്രമാണ് ഇനി വിശ്വാസത്തിനു മുകളിൽ ഉള്ളത്. ബാഹുബലി ഒരു നോൺ തമിഴ് ചിത്രം ആയതുകൊണ്ട് കൊണ്ട് തന്നെ തമിഴ്‌നാട്ടിലെ കളക്ഷന്റെ കാര്യത്തിൽ വിശ്വാസം ഇൻഡസ്ട്രിയൽ ഹിറ്റ് ആണെന്ന് തന്നെ പറയാം. ചെന്നൈ സിറ്റി കളക്ഷനീലും വിശ്വാസം മറ്റു ചിത്രങ്ങളെ ബഹുദൂരം പിന്നിട്ടിരുന്നു

Comments are closed.