തനിക്ക് അസൂയ തോന്നിയ ഒരേ ഒരു നടനേയുള്ളു-ഷെയിൻ നിഗം പറയുന്നു !!ഷൈൻ നിഗം, അച്ഛന്റെ പാതകൾ പിന്തുടർന്ന് സിനിമയിലെത്തിയ നടൻ. ഇന്ന് ഷൈനിന് തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ട്. അച്ഛൻ ഒരു വലിയ സിനിമ താരം അല്ലാത്തത് കൊണ്ട് തന്നെ ഒറ്റക്ക് തന്നെയാണ് ഷൈൻ വഴികൾ നടന്നു കയറിയത്. ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയ ഷൈൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവതാരങ്ങളിൽ ഒരാളാണ്. കുമ്പളങ്ങി നൈറ്റ്സ് പോലുള്ള ചിത്രങ്ങൾ ഷൈനിന്റെ മലയാള സിനിമയിൽ ഒരുപാട് മുകളിൽ എത്തിച്ചിട്ടുണ്ട്


അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്ക് അത്ഭുതം തോന്നിയ ഒരു നടൻ മാത്രമേ ഉള്ളു എന്ന് ഷൈൻ പറഞ്ഞിരുന്നു. ഷൈൻ പറഞ്ഞ വാക്കുകളിങ്ങനെ “പൊതുവേ ഒരു അഭിനേതാവിനോടും അസൂയ തോന്നിയിട്ട് കാര്യമില്ല, കാരണം അവരുടെ കഴിവുകള്‍ അനുസരിച്ച് അവര്‍ പെര്‍ഫോം ചെയ്യും അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. എങ്കിലും ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അന്നയും റസൂലിന്റെ സെറ്റില്‍ വെച്ചുള്ള ഫഹദിക്കയുടെ അഭിനയം ഭയങ്കര രസമാണ്. ആ സിനിമയുടെ മൂടും വേറെ ലെവലായിരുന്നു. വളരെ മികച്ച അനുഭവമായിരുന്നു ആ ചിത്രം”


സ്ഥിരം പാറ്റേൺ കഥാപാത്രങ്ങൾ മാത്രം ചെയുന്നു എന്ന ചീത്തപ്പേര് ഉണ്ടായിരുന്ന ഷൈൻ കുമ്പളങ്ങി നൈറ്റ്‌സിലൂടെ അതും മാറ്റിയെടുത്തിരിക്കുകയാണ്. സ്വാഭാവികമായ അഭിനയ ചാരുത കൊണ്ട് അബിയുടെ മകൻ സിനിമാലോകം കീഴടക്കും എന്ന് തന്നെ വിശ്വസിക്കാം. അത് സിനിമ ഒരുപാട് കൊതിച്ച അവന്റെ അച്ഛനു നല്കാൻ കഴിയാത്തതു കാലം അവനു നൽകുന്നത് തന്നെയാകും

Comments are closed.