തടി കുറച്ചു പുത്തൻ ലുക്കിൽ അനുഷ്ക ..തെലുങ്കിലെ മിന്നും താരമാണെങ്കിലും തടിയുടെ പേരിൽ അനുഷ്‌കയ്ക്ക് ഇടയ്ക്കിടെ വിമർശനങ്ങൾ കേൾക്കാറുണ്ട്.കഴിഞ്ഞ വര്ഷം ബാഗ്മതി എന്നൊരു ചിത്രം മാത്രമാണ് അനുഷ്ക ചെയ്തത് , അതാകട്ടെ വർഷങ്ങൾക്ക് മുൻപ് കരാർ ചെയ്യപ്പെട്ടതും. താരത്തിന്റെ തടി കൂടിയതോടെ ആണ് അവസരങ്ങൾ കുറഞ്ഞു തുടങ്ങിയത്. ഇപ്പോഴിതാ ഭാരം കുറച്ചു പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് അനുഷ്‍ക ഇപ്പോൾ


ലൈഫ്സ്റ്റൈ‍ൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചത്. മുപ്പത്തിയേഴു വയസുള്ള താരത്തിന്റെ ഇപ്പോഴത്തെ രൂപം കണ്ടാൽ പ്രായം ഇരുപതുകളിൽ ആണെന്നെ പറയു എന്നാണ് സോഷ്യൽ മീഡിയ ലോകം പറയുന്നത് . ഇതിനു വേണ്ടി ഏറെക്കാലം അനുഷ്ക ട്രീട്മെന്റിൽ ആയിരുന്നു.


ഹോളിസ്റ്റിക് ന്യൂട്രീഷൻ ആൻഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ’ എന്ന ചികിത്സാരീതിയിലൂടെയാണ് നടിയുടെ മേക്കോവർ. ലൂക്ക് തന്നെയായിരുന്നു അനുഷ്‍കയുടെ പരിശീലകനും നേരത്തെ സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി തടി കൂട്ടി അനുഷ്‍ക മാധ്യമ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു

Comments are closed.