തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ ആമിറിന്റെ പുതിയ ലുക്ക് വൈറൽതഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന പുതിയ ചിത്രത്തിനായി പുതിയ ലൂക്കിൽ പെർഫെക്ഷനിസ്റ് ആമിർ ഖാൻ. ദങ്കലിനു ശേഷം പുറത്തിറങ്ങുന്ന ആമിർ സിനിമ എന്നത് മാത്രമല്ല തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ പ്രത്യേകത മറിച്ചു വളരെയധികം ജനപ്രീതി നേടിയൊരു നോവലിന്റെ ദൃശ്യാവിഷ്‌കാരം എന്ന രീതിയിലും കൂടെയാണ്. കഥാപാത്രത്തിനായി ഏതറ്റവും വരെ പോകുന്ന ആമിറിന്റെ ചിത്രത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Ear and nose piercing: #AamirKhan goes through a ‘painful’ transformation for #ThugsofHindostan.

A post shared by Aamir Khan All India Fans Club (@aamirkhanallindia) on


” മൂക്ക് കുത്തുമ്പോൾ വളരെയധികം വേദനയുണ്ടാകുമെന്നു അറിഞ്ഞിട്ടും ആമിർ അത് ചെയ്തു. മൂക്ക് മാത്രമല്ല ആമിർ കഥാപാത്രത്തിനായി കാതും കുത്തിയിട്ടുണ്ട്. സെറ്റിൽ ആരെങ്കിലും അറിയാതെ മൂക്കിൽ തൊടുമ്പോൾ ആമിർ വേദന കൊണ്ട് പുളയും. വലതു വശം ചേർന്നു കിടക്കാൻ അദ്ദേഹത്തിന് കഴിയില്ല വേദന കൊണ്ട് “സെറ്റിൽ നിന്നു ചിത്രത്തിന്റെ അണിയറക്കാരിലൊരാൾ പറഞ്ഞു

കത്രിന കൈഫ്‌, അമിതാഭ് ബച്ചൻ, ഫാത്തിമ സന ഷെയ്ഖ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം റീലിസാകുമെന്നു അറിയുന്നു

Comments are closed.