ഞാൻ അന്തം വിട്ടു പോയ ക്ഷമയുടെ പര്യായമാണ് മോഹൻലാൽ



ടി പി കുഞ്ഞുമുഹമ്മദ് എന്നും ആരും പറയാൻ ശ്രമിക്കാത്ത വിഷയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ച ഒരു സംവിധായകനാണ്. അദ്ദേഹം സംവിധാനം ചെയ്ത പരദേശി എന്ന ചിത്രത്തിലെ നായകൻ മോഹൻലാൽ ആയിരുന്നു. ഇന്ത്യ പാക്ക് വിഭജന വേളയിൽ പിറന്ന മണ്ണിൽ ഒറ്റപെട്ടു പോയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ വേഷത്തിനായി അഞ്ചു മണിക്കൂറിൽ കൂടുതലാണ് മേക്കപ്പിനു വേണ്ടി മോഹൻലാൽ ഇരുന്നു തന്നതെന്നു കുഞ്ഞുമുഹമ്മദ് പറയുന്നു. താൻ അന്തം വിട്ട് പോയ മോഹൻലാലിൻറെ ക്ഷമയെ പറ്റി അദ്ദേഹം പറയുന്നതിങ്ങനെ.

മോഹന്‍ലാലുമായി സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി വലിയൊരു അടുപ്പം എനിക്ക് ഉണ്ടായിരുന്നില്ല. സുഹൃത്ത് അഷ്‌റഫ് വഴിയാണ് ലാലിനോട് കഥപറയുന്നത്. ഒറ്റചോദ്യമേ അദ്ദേഹം എന്നോട് ചോദിച്ചുള്ളൂ, സാര്‍ എന്തിനാണ് സിനിമ എടുക്കുന്നത്. എന്തെങ്കിലും എനിക്ക് പറയാനുള്ളതുകൊണ്ടാണല്ലോ എന്ന് ഞാന്‍ മറുപടി കൊടുത്തു. ഞാന്‍ മേയ്‌ക്കപ്പിന്റെ രീതിയൊക്കെ കാണിച്ചു കൊടുത്തു. നാലു കാലഘട്ടത്തിലൂടെ അദ്ദേഹം കടന്നു പോകുന്നത്. 80 വയസു മുതല്‍ ചെറുപ്പക്കാലം വരെയുള്ള നാല് കാലഘട്ടം. അതിനു വേണ്ട മേയ്‌ക്കപ്പ് വളരെ പ്രധനപ്പെട്ടതും. റഷീദ് പട്ടണത്തെയാണ് ഞങ്ങള്‍ മേയ്‌ക്കപ്പ് മാനായി തീരുമാനിച്ചത്. റഷീദ് അതൊരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു. ജര്‍മ്മനി, ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് ചില മേയ്‌ക്കപ്പ് മെറ്റീരിയല്‍സ് വരുത്തിയത്.

അഞ്ചു മണിക്കൂറാണ് മേയ്‌ക്കപ്പ്. ഞാന്‍ അന്തം വിട്ടുപോയ ക്ഷമയുടെ പ്രതീകമാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ഒരു നടന്‍ അഞ്ച് മണിക്കൂര്‍ മേയ്‌ക്കപ്പിനായി ഇരുന്ന് തരിക. എണ്‍പതാമത്തെ വയസിലേക്ക് പോകുന്ന മേയ്‌ക്കപ്പിന്റെ അന്ന് ഞാനോ, മോഹന്‍ലാലോ, പട്ടണം റഷീദോ ഉറങ്ങിയിട്ടില്ല. നല്ല ഭയമുണ്ടായിരുന്നു ഇതെങ്ങനാ വരികയെന്ന്. ആദ്യം ശരിയായില്ലെങ്കില്‍ പിന്നെ അന്ന് തന്നെ കൊണ്ട് വീണ്ടും ചെയ്യാന്‍ കഴിയില്ലെന്ന് റഷീദും പറഞ്ഞു. എന്നാല്‍ പ്രശ്‌നമൊന്നുമില്ലാതെ വന്നു. മേയ്‌ക്കപ്പ് കഴിഞ്ഞ് അടുത്തു വന്നിരിക്കുമ്ബോള്‍ ലാല്‍ ആണെന്ന പ്രതീതിയെ ഉണ്ടായിരുന്നില്ല എന്നാണ് ആന്റണി പെരുമ്ബാവൂര്‍ പോലു പറഞ്ഞത്. അസാമാന്യമായ മേയ്‌ക്കപ്പായിരുന്നു മോഹന്‍ലാലിന് വേണ്ടി റഷീദ് ഒരുക്കിയത്.

Comments are closed.