ജോജു ഭായ് നിങ്ങളൊരു വിസ്മയം-സാജിദ്എം പദ്മകുമാർ ജോജു ജോർജിനെ നായകനാക്കി ഒരുക്കിയ ജോസഫ് ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. സെലിബ്രിറ്റികളടക്കം നിരവധി പേർ ജോസഫിനെ പ്രശംസിച്ചു രംഗത്തെത്തിയിട്ടുണ്ട്. സംവിധായകനും നടനുമായ സാജിദ് യഹിയ ചിത്രത്തിനെ പ്രശംസിച്ചു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുറിപ്പ് ഇങ്ങനെ

🔥ജോസഫ്🔥

ഒറ്റ വാക്കിൽ പറഞ്ഞാൽ “ജോസഫ് ഒരു കനലാണ്
മനസ്സെന്ന നീറുന്ന നെരിപ്പോടിനുള്ളിൽ വികാരങ്ങളുടെ തീവ്രത പേറുന്ന പൊള്ളുന്ന കനൽ
അതിന് ദഹിപ്പിക്കാൻ കൂടി കഴിയും എന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ജോസഫ്

ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത സ്വപ്നങ്ങളിൽ കാണുന്ന പോലൊരു കഥ, ഉൾക്കാമ്പുള്ള കുറച്ചു കഥാപാത്രങ്ങൾ, പച്ചജീവൻ തുടിക്കുന്ന വരണ്ട കഥാസന്ദർഭങ്ങൾ,
കണ്ണുനീരിന്റെ ഉപ്പുകുറുക്കിയ സംഭാഷണങ്ങൾ കനലെരിയുന്ന കഥാഗതി
ഇങ്ങനെ അറിയുമ്പോൾ പൊള്ളലേൽക്കുന്നൊരു ആലയാണ് ജോസഫ്
അതിതീക്ഷമായൊരു ചലച്ചിത്രാനുഭവം🔥

മുൻകാല പോലീസ് കഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സിനിമാ അനുഭവമാകുന്നതും അവിടെയാണ്

” ഒരു കഥാകാരൻ പരിചിതമായ ചുറ്റുപാടുകളിൽ നിന്നു കൊണ്ട് തന്റെ ചുറ്റിലുമുള്ള ജീവിതം കഥാരൂപേണെയെങ്കിലും സത്യസന്ധമായി പറയുമ്പോഴാണ് ജീവനുള്ള കഥാപാത്രങ്ങളെ അഭ്രപാളികളിൽ നാം പ്രേക്ഷകർ കണ്ടുമുട്ടിയിട്ടുള്ളത് തിരക്കഥാകൃത്ത് ഷാഹികബീർ എന്ന പോലീസ് കാരൻ ഇവിടെ പ്രേക്ഷകർക്ക് പരിചയപെടുത്തുന്നതും അത് പോലൊരു ജോസഫ് എന്ന കഥാപാത്രത്തെയാണ്”

പതിഞ്ഞ താളത്തിൽ കഥ പറഞ്ഞു തുടങ്ങുന്ന ആഖ്യാനരീതി ഒട്ടും വൈകാതെ നമ്മൾ പ്രേക്ഷകരെ കഥയിലേക്കും കഥാപാത്രങ്ങൾക്കിടയിലേക്കും വലിച്ചിടുന്ന എന്തോ ഒരു ഇമോഷണൽ ഫീൽ,ആ ഫീൽ ജോസഫ് എന്ന കഥാപത്രവും പ്രേക്ഷകരും തമ്മിൽ സിങ്ക് ആവുന്നിടത്ത് സംവിധായകൻ പപ്പേട്ടനും -ഷാഹി കബീറും വിജയിച്ച നിമിഷങ്ങൾ
നമ്മൾ പ്രേക്ഷകർ “ജോസഫ് ” എന്ന കഥാപാത്രത്തോടൊപ്പം അവിടം മുതൽ അറിയാതെ യാത്ര ചെയ്ത് തുടങ്ങും
കണ്ണിമ ചിമ്മാൻ നമ്മളെ അനുവദിക്കാതെ തുടരുന്ന നിലവാരമുള്ള സിനിമാസ്വാദനത്തിന്റെ യാത്ര,ഒടുവിൽ സാമൂഹിക പ്രസക്തിയുള്ള ഒരു സന്ദേശത്തോടെ മനോഹരമായ ക്‌ളൈമാക്സിൽ അവസാനിക്കുമ്പോൾ കിട്ടുന്ന കയ്യടികൾ തന്നെയാണ് സംവിധായകനും തിരക്കഥാകൃത്തിനും കിട്ടുന്ന ഏറ്റവും
വലിയ അംഗീകാരം

🔥Joju George🔥

നമ്മുടെ ഹൃദയത്തിലേക്ക് കുടിയേറിരിക്കുന്നു ജോജുവിലെ നടൻ
“ജോസഫ് ”
എന്ന കഥാപാത്രമായി ജോജു ജോർജ് ജീവിക്കുകയായിരുന്നു
സിനിമ കഴിഞ്ഞും ഒരു മുറിവേറ്റ ഹൃദയത്തോടെ ജോസഫിന്റെ നരച്ച താടിയും വെള്ളാരം കണ്ണുകളും എന്നിലെ പ്രേക്ഷകനെ പിന്തുടരുന്നത് കൊണ്ട് ചോദിച്ചു പോവുകയാണ്. എജ്ജാതി വിസ്മയമാണ് ജോജു ഭായ് നിങ്ങൾ?
നമിച്ചു🙏🏼

പദ്മകുമാർ

പ്രിയ പപ്പേട്ടാ വാസ്തവത്തിൽ തന്നെ അറിഞ്ഞതാണ് നിങ്ങളുടെ സിനിമയുടെ തീക്ഷണത അതിന്റെ ഏറ്റവും പൊള്ളുന്ന വേർഷൻ കൂടിയാണ് ജോസഫ്,കൃത്യമായ സംവിധാന മികവിലൂടെയും ഒതുക്കമുള്ള കഥ പറച്ചിലിലൂടെയും നിങ്ങൾ വരച്ചിട്ട മികച്ചൊരു ചിത്രമായി ജോസഫ് മാറിയതും ഇനിയും ഒരുപാട് ഉണ്ട് കൈയ്യിൽ എന്നതിന്റെ തെളിവാണ്
മനസ്സ് നിറഞ്ഞൊരു കൈയ്യടി ജോസഫിനെ നൽകിയതിന്

സംഗീതം ദൃശ്യങ്ങൾ ആർട്ട്‌ തുടങ്ങി എല്ലാ മേഖലകളുടെയും സമ്പൂർണ്ണ വിജയം കൂടിയായിരുന്നു ജോസഫ്
ടീം ജോസഫിന് എല്ലാവിധ ആശംസകളും

സുഹൃത്തുക്കളെ,
ഒരുപാട് അന്യഭാഷാ സിനിമകളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന നമ്മൾ ഒരിക്കലും നമ്മുടെ ആലയിൽ വിരിഞ്ഞ കാമ്പുള്ള കനലിനെ കാണാതെ പോകരുത്
ജോസഫിനെ വാഴ്ത്താൻ വാഴ്ത്താൻ ടൊറന്റ് റിലീസ് വരെ കാത്തിരിക്കരുത്
എന്നു കൂടി ഓർമപ്പെടുത്തുന്നു

Comments are closed.