ജൂനിയർ ആര്ടിസ്റ്റിൽ നിന്നും നായകനിലേക്ക് – സിനിമയെ വെല്ലുന്ന ഒന്നാണ് ഈ ജീവിതം1995 ലാണ് അദ്ദേഹം ആദ്യമായി ഒരു സിനിമയിൽ മുഖം കാണിക്കുന്നത്. അതും ഒരു ചെറിയ റോളിൽ. ഏതൊരാളെയും പോലെ ഒന്ന് മുഖം കാണിച്ചാൽ മതിയെന്നെ ആ മനുഷ്യനുണ്ടായിരുന്നുള്ളു. അവിടം കൊണ്ട് അദ്ദേഹം നിർത്തിയില്ല ആ ആഗ്രഹം പിന്നീട് ഒരു ഡയലോഗ് ഉള്ള വേഷം എന്നായി വർഷങ്ങൾ കഴിഞ്ഞു, വർഷങ്ങൾ എന്ന് വെറുതെ പറഞ്ഞു കളയാൻ കഴിയാത്തത് കൊണ്ട് പറയാം, ഇരുപത് വർഷങ്ങൾക്കു ശേഷം ഒരുപാട് കൊച്ചു കൊച്ചു റോളുകളിലൂടെ വളർന്നു മലയാളത്തിലെ മികച്ച സ്വഭാവ നടന്മാരിലൊരാളായി മാറി അദ്ദേഹം. ഇപ്പോളിതാ അദ്ദേഹം നായകനായി അഭിനയിക്കുന്ന ഒരു ചിത്രം ഇന്നലെ തീയേറ്ററുകളിൽ എത്തി. ജോസഫ് എന്ന ചിത്രത്തിലെ ജോസഫിനെയും പീറ്ററിനെയും അത്ര പെട്ടന്ന് സിനിമ കണ്ടിറങ്ങിയ ഒരാൾക്ക് മറക്കാൻ കഴിയില്ല. ഏകാകിയായ ജോസഫായി ജോജു അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുകയായിരുന്നു

ജോസഫ് എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സിൽ വരുന്ന ചിന്തകളിൽ രണ്ടെണ്ണം ഇതാണ്. ഒന്ന് പദ്മകുമാറിന് ഇതുപോലുള്ള നല്ല സിനിമകൾ എന്തെ എപ്പോഴും എടുത്തുകൂടാ. രണ്ടു ജൂനിയർ ആര്ടിസ്റ് ആയും ടൈപ്പ് കാസറ്റ് കോമഡി റോളുകളിൽ ഏറെ കാണപ്പെട്ട ജോജു ജോർജ് എന്ന മനുഷ്യന്റെ കാലിബർ എന്തെ മലയാള സിനിമ തിരിച്ചറിഞ്ഞില്ല. ജോസഫ് ഗംഭീര സിനിമയാണ് അതിനെ അതിഗംഭീരം എന്ന് പറയിപ്പിക്കുന്നത് ജോജുവിന്റെ പ്രകടനമാണ്. എൽവിസ് ( രാമന്റെ ഏദന്തോട്ടം )എന്ന കഥാപാത്രത്തിനും മുകളിൽ നിൽക്കുന്ന ഒന്നായി ജോസഫ് മാറിയത്, കഥാപാത്രത്തിന്റെ വൈകാരിക തലം ഏറെ കോൺഫ്ലിക്റ്റുകൾ നിറഞ്ഞത് കൊണ്ടാണ്. അത് അനായാസമായി കൈകാര്യം ചെയ്യാൻ ജോജുവിന്‌ ആകുന്നുണ്ട്.

ജോജു പൂർണമായും ക്യാരക്ടറിലേക്ക് ചെന്നിറങ്ങുന്നത് ആദ്യ ഷോട്ട് മുതൽ കാണാനാകും. സിനിമയിലെങ്ങും നമ്മൾക്കറിയുന്ന ജോജു ജോർജില്ല മറിച്ചു ഒരു റിട്ടയേർഡ് പോലീസുകാരനെ ആണ് കാണാനാകുക. വൈകാരിക സംഘര്ഷങ്ങൾ വിയർപ്പു മുട്ടിക്കുന്ന മുന്നോട്ടുള്ള പാതയിലെ കാൽവയ്പ്പുകളിൽ മുറിവ് ചിന്തുന്ന ഒരു മനുഷ്യനായി ജോജു അടി തകർക്കുകയായിരുന്നു.

ജോജു ജോർജിന്റെ ജീവിതത്തിനു ഒരു ഫെയറി ടൈലിനേക്കാൾ ചുരുളുകളും വര്‍ണ്ണങ്ങളുമുണ്ട്, ഇരുപതു വർഷത്തെ സിനിമ ജീവിതത്തിനിടയിൽ ഒന്ന് മുഖമുയർത്തി ചിരിക്കുവാൻ ആ മനുഷ്യന് ആയിട്ട് കുറച്ചു വര്ഷങ്ങളായതേയുള്ളു. മിക്ക സിനിമാ സെറ്റുകളിലും ഒരു അഞ്ചു വർഷം മുൻപ് ജോജു ജോർജ് ഒരു സ്ഥിര സാന്നിധ്യമായിരുന്നു. വേറൊന്നിനുമല്ല ചാൻസ് ചോദിച്ചു ജോജു അത്രകണ്ട് സൈറ്റുകളിൽ കയറിയിറങ്ങിട്ടുണ്ട്.

മുത്തശ്ശി കഥകളേക്കാൾ ഫിക്ഷൻ നിറഞ്ഞ ജീവിതങ്ങളുണ്ട്, അതിൽ ഒരു ഉദാഹരണം ഈ മനുഷ്യന്റെതാണു ചാൻസ് ചോദിച്ചു സെറ്റുകൾ കയറിയിറങ്ങിയ ഒരു ഒരു മനുഷ്യൻ നായകനായ ചിത്രം ഇന്ന് തീയേറ്ററുകളിൽ ഏറെ കൈയടി നേടുന്നു.. ഇരുപതു വർഷത്തെ കഷ്ടപ്പാട് ദൈവത്തിനു അങ്ങ് കണ്ടില്ലെന്നു വയ്ക്കാൻ പറ്റുമോ.. എന്തെന്നാൽ സിനിമയെ അത്രകണ്ട് സ്നേഹിക്കുന്ന ഈ മനുഷ്യൻ വിജയം അർഹിക്കുന്നുണ്ട്…

Comments are closed.