ചൈനയിൽ ദങ്കൽ തരംഗം – ബാഹുബലിക്കൊപ്പം 1000 കോടി ക്ലബ്ബിലെത്താൻ സാധ്യതചൈനയിൽ കഴിഞ്ഞ ആഴ്ചയാണ് ദങ്കൽ റിലീസായത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ തകർപ്പൻ നേട്ടമാണ് ചിത്രം കൊയ്യുന്നത്. ഇന്ത്യൻ ചിത്രങ്ങൾക്ക് പ്രതേകിച്ചു ഖാന്മാരുടെ ചിത്രങ്ങൾക്ക് ചൈനീസ് ചലച്ചിത്ര ലോകത്തു നല്ല ഡിമാൻഡാണ്. ആമിറിന്റെ PK യും ത്രീ ഇടിയറ്റ്സും നല്ല നേട്ടമാണ് ചൈനയിൽ നിന്ന് ഉണ്ടാക്കിയത്. ദങ്കൽ നാല് ദിവസം കൊണ്ട് ഏതാണ്ട് 120 കോടി രൂപയാണ് നേടിയതെന്ന് ആമിർ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിവിധ ചൈനീസ് വെബ്സൈറ്റുകളിലും കളക്ഷൻ റെക്കോര്ഡുകളുടെ വിവരങ്ങൾ ഉണ്ട്. 124 മില്യൺ യുവാൻ ചിത്രം നേടിയെന്നാണ് വെബ്സൈറ്റുകളിൽ രേഖപെടുത്തിയിരിക്കുന്നത് .

ദങ്കലിനു ലഭിച്ച മനോഹരമായ സ്വീകരണത്തെ മുൻനിർത്തി ആമിർ ഇങ്ങനെ പറയുകയുണ്ടായി ” ചൈനീസ് പ്രേക്ഷകർ ഞങ്ങൾക്ക് തന്ന ഈ വലിയ സ്വീകരണത്തിൽ വളരെയധികം തൃപ്‌തരാണ് ഞങ്ങൾ. ചൈനീസ് സോഷ്യൽ മീഡിയ വെബ്സൈറ്റുകളും മറ്റും ഞാൻ എനിക്ക് സമയം കിട്ടുമ്പോളെല്ലാം നോക്കി ട്രാൻസിലേറ്റർ ഉപയോഗിച്ച് ചിത്രത്തിനെ പറ്റിയുള്ള അവരുടെ റിയാക്ഷനുകൾ അറിയാറുണ്ട് . ഞങ്ങൾക്ക് ചൈനയിൽ ഇത്രയും വലിയ ഒരു റീലീസ് തന്ന ഡിസ്ട്രിബ്യുട്ടേഴ്സിനും നന്ദി ”

ഇന്ത്യയിൽ നിന്നും മാത്രം ദങ്കൽ ഏതാണ്ട് 385 കോടി രൂപയാണ് നേടിയത്. ലോകമെമ്പാടും ഏതാണ്ട് 800 കോടിക്കടുത്തു കളക്ഷൻ നേടിയ ചിത്രത്തിന്റെ ആദ്യ വാരത്തെ ചൈനീസ് പതിപ്പിന്റെ കളക്ഷൻ കണ്ടിട്ട് ചിത്രം ഉടൻ ബാഹുബലിക്കൊപ്പം 1000 കോടി ക്ലബ്ബിൽ കയറുമെന്നാണ് തോന്നുന്നത്

Comments are closed.