ചേട്ടൻ സൂപ്പറാ – ശ്യാം പുഷ്ക്കരൻ മാസ്സ്ശ്യാം പുഷ്ക്കരൻ ഈ മനുഷ്യനോട് ഓരോ സിനിമ കഴിയുമ്പോഴും ഇഷ്ടം കൂടി വരുകയാണ്. എങ്ങനെ ഇത്തരം കിടിലൻ തിരക്കഥകൾ തുടർച്ചയായി സൃഷ്ടിക്കാൻ ഈ മനുഷ്യന് സാധിക്കുന്നത് എന്നുള്ളത് വലിയ ചോദ്യങ്ങളിൽ ഒന്നാണ്. കുമ്പളങ്ങി നൈറ്റ്‌സും ഒട്ടും വ്യതാസമല്ല. ബ്രഹ്മാണ്ഡമായ സ്റ്റോറി ലൈനോ കഥയിൽ മുഴുവൻ ചറ പറ വാരി വിതറിയിരിക്കുന്ന കോമഡി എലെമെന്റ്‌സോ ഒന്നുമല്ല നല്ല സിനിമയെ സൃഷ്ടിക്കുന്നതെന്നും നല്ല നീരീക്ഷണവും പറയുന്ന കഥയിലേക്ക് ആളെ പറിച്ചു നടുന്ന മികവുമാണ് എന്ന് ശ്യാം പറയുന്നു

ശ്യാം ആദ്യ ചിത്രങ്ങളിൽ നിന്ന് ( ഐ മീൻ സാൾട് ആൻഡ് പെപ്പർ ടൈം ) എത്രമാത്രം വ്യത്യസ്തനായിരിക്കുന്നു എന്ന് ഇപ്പോൾ ആ മനുഷ്യൻ ചെയുന്ന സിനിമകൾ കാണുമ്പോൾ മനസിലാകും. അതിനു കാരണം അയാളുടെ നിരീക്ഷണ പാടവവും ഒപ്പം തന്നെ സിനിമ എന്ന മാധ്യമത്തെ പറ്റി ഉള്ള നിരന്തരമായ പഠനവും പ്രത്യേകിച്ച് തിരക്കഥയുടെ സെഗ്മെന്റിൽ ഒക്കെ ശ്യാം എത്ര മികച്ച രീതിയിൽ ആണ് സ്ക്രീൻ റൈറ്റിങ് പ്രിൻസിപൽസ് ഇപ്പോൾ അപ്ലൈ ചെയുന്നത് എന്നത് ആ ഫീൽഡിൽ അയാൾ എത്രമാത്രം റിസർച്ച് ചെയ്തിട്ടുണ്ട് എന്നതിന് തെളിവാണ്. ട്രെൻഡ്‌സ് സൃഷ്ടിക്കാൻ ചെയുന്നത് അല്ലെങ്കിലും ഒരു പ്രത്യേക ഭൂ പ്രദേശവും അവിടത്തെ ജീവിതവും കഥകളിലൂടെ കാണിച് കഥ പറയുന്ന രീതി മലയാളത്തിൽ കോമൺ ആയത് മഹേഷിൻറെ പ്രതികാരം തൊട്ടാണ്. അത് ബോധപൂർവം അല്ലെങ്കിൽ പോലും ശ്യാം പുഷ്ക്കരൻ തുടങ്ങി വച്ച ഒരു കസ്റ്റം ആണ്


3 ആക്ട് സിസ്റ്റം ഫോളോ ചെയ്യുന്നത് മാത്രമല്ല, പ്ലോട്ട് പോയ്ന്റ്സ് സെറ്റ് ചെയുന്നതിലടക്കം ദി മാസ്റ്റർ ക്ലാസ് എന്ന് പറയാവുന്ന സ്ക്രിപ്റ്റുകൾ ആണ് ശ്യാമിന്റെത്. കുമ്പളങ്ങി നെറ്റ്സും വ്യത്യസ്തമല്ല. മഹേഷിന്റെ പ്രതികാരത്തിൽ കോർ എലെമെന്റ് ചെറുത് ആയതു കൊണ്ട് 2 ഹീറോസ് ജേർണി കൂടെ സെറ്റ് ചെയ്തത് പോലും,സ്ക്രീൻപ്ലേയ് എന്ന സ്കില്ലിനെ പറ്റി കൂടുതലായി അയാൾ പഠിച്ചിട്ടുള്ളത് കൊണ്ട് തന്നെയാണ്. പ്ലോട്ട് ഡ്രൈവൻ ആയാലും ക്യാരക്ടർ ഡ്രൈവൻ ആയാലും തിരക്കഥയിലെ പെർഫെക്ഷൻ അത് ശ്യാം പുഷ്ക്കരൻ രചനകളിൽ മസ്റ്റ് ആയിരിക്കും. ശ്യാമേട്ടൻ എന്ന് തന്നെ നിങ്ങളെ വിളിക്കട്ടെ…. നിങ്ങൾ സൃഷ്ടിച്ച കഥാപാത്രങ്ങൾ ഹൃദയത്തോട് അത്രയും ചേർന്ന് നില്കുന്നത് കൊണ്ടാകും ആ വിളി… ചേട്ടൻ സൂപ്പറാ

Comments are closed.