ചിന്നനും പെരിയവരും മലയാള മനസുകളിൽ കൂടുകൂട്ടിയിട്ട് 20 വര്‍ഷങ്ങള്‍ !!!സെപ്റ്റംബർ 13 1997 ലാണ് ചിന്നനും പെരിയവരും മനസുകളിൽ കൂടുകൂട്ടാൻ വെളിച്ചതിന്റെ ലോകത്തേക്ക് ഇറങ്ങി വന്നത്. സ്വർണ്ണച്ചാമരം എന്ന പേരിൽ രാജീവ്‌നാഥ് മോഹൻലാലിനെയും ശിവാജി ഗണേശനെയും പ്രധാന വേഷങ്ങളിലെത്തിച്ചു ചെയ്യാനിരുന്ന ചിത്രം കുറച്ചു ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ഉപേക്ഷിക്കപ്പെട്ടു. ഒടുവിൽ നിർമ്മാതാവ് ആ ഡേറ്റ് ഉപയോഗിച്ച് പുതിയ ഒരു സിനിമ ചെയ്യാൻ കഥകൾ അന്വേഷിഷിച്ചു. അന്വേഷിച്ചു വന്നപ്പോൾ പ്രിയദർശന്റെ കൈയിൽ അതിനു വേണ്ട ഒരു കഥയുണ്ടെന്നു അറിഞ്ഞു പ്രിയനേ കണ്ടു. പ്രിയദർശനിൽ നിന്നു അനുവാദം വാങ്ങി ജോൺപോളിനെ കൊണ്ട് തിരക്കഥ എഴുതിച്ച മേനോൻ ചിത്രം സംവിധാനം ചെയ്യാൻ പ്രതാപ് പോത്തനെ ഏല്പിച്ചു. ഇതാണ് ഒരു യാത്രാമൊഴി എന്ന ചിത്രത്തിന് പിന്നിലെ ചരിത്രം. യാത്രാമൊഴി എന്ന് ആദ്യമിട്ട പേരിന്റെ തുടക്കം “ഒരു” എന്ന് കൂടെ ചേർത്താണ് ഈ പേരിലെത്തിയത്.

ഓരോ കാഴ്ചയിലും ഇഷ്ടമേറി വരുന്ന സിനിമകളിൽ ഒന്നാണ് ഒരു യാത്രാമൊഴി, അത്രക്ക് സെറ്റൽഡ് ആയി അതെ സമയം ഇമോഷനുകളിലൂടെ അതിന്റെ ഒതുക്കി പറച്ചിലുകളിലൂടെ മുന്നോട്ടു പോകുന്ന ചിത്രം ഒരിടത്തും എക്സാജിറേശ്ഷന്റെ ലിമിറ്റുകൾ കടക്കാതെ ആണ് മുന്നോട്ടു പോകുന്നത്, അങ്ങനെ എടുത്തു പറയാൻ കാരണം ആ സമയത്തു പുറത്തിറങ്ങിയിരുന്നു മലയാള സിനിമയിൽ മിക്കതും ഫിക്ഷന്റെ അതിര് വരമ്പുകൾക്ക് മേലെ ഉള്ളതും യാഥാർഥ്യത്തോട് പൊരുത്തപെടാത്ത നരേറ്റീവ് അല്ലെങ്കിൽ അവതരണം ഉള്ളവയുമായിരുന്നു. അവിടെയാണ് ഒരു യാത്രാമൊഴി വ്യത്യസ്തമാകുന്നത് റിയാലിറ്റി എന്ന മരീചിക പ്രേക്ഷകന്റെ മനസ്സിൽ തോന്നാൻ കഴിയുന്ന തരത്തിലെ എക്സികയൂഷനിലെ ഒതുക്കം തന്നെയാണ് സിനിമയെ വ്യത്യസ്തമാകുന്നത്. കുറച്ചു കഥാപാത്രങ്ങളെ മാത്രം ചുറ്റി ഒരുങ്ങുന്ന കഥക്ക് ഇമോഷനുകളുടെ കൃത്യമായ കെട്ടുപാടുകളിലൂടെയാണ് മുന്നോട്ടു നീങ്ങാൻ ജോൺ പോൾ അവസരമൊരുക്കിയത്.

അഭിനേതാക്കളുടെ അതി ഗംഭീര പ്രകടനത്തിന്റെ ബലത്തിൽ തന്നെയാണ് ഈ ഇരുപതു വർഷവും ഇനിയുള്ള വർഷങ്ങളിലും ഒരു യാത്രാമൊഴി ഹൃദയങ്ങളിൽ കുടിയിരുക്കുന്നത്. ചിന്നനായും പെരിയവരായും രണ്ടു മഹാനടന്മാർ പകർന്നാടിയപ്പോൾ അപ്പുവായി നെടുമുടിയും ചെറിയ റോളായിരുന്നിട്ട് കൂടെ തിലകനും മാറ്റ് കൂട്ടി. സിനിമയെ,അതിലെ പ്രകടനത്തിന് രണ്ടു മീറ്ററുകൾ ഉള്ളത് പോലെ തോന്നാറുണ്ട് ഇപ്പോഴും അനന്ത സുബ്രഹ്മണ്യത്തിന്റെ വരവിനു ശേഷമുള്ള മോഹൻലാൽ -ശിവാജി കോംബോയുടെ കെമിസ്ട്രി തന്നെയാണ് അത്തരം മീറ്ററുകൾ സൃഷ്ടിച്ചതെന്ന് പറയേണ്ടി വരും. മോഹൻലാലിൻറെ കരിയറിൽ, അധികം വാഴത്തലുകൾ ലഭിച്ചിട്ടില്ലെങ്കിൽ പോലും ഗോവിന്ദൻ കുട്ടി ഒരു എടുത്തു പറയേണ്ട കഥാപാത്രമാണെന്നു പറയാം. പ്രത്യേകിച്ച് അവസാന രംഗത്തിൽ മോഹൻലാൽ എന്ന നടന്റെ റേഞ്ച് കാണിച്ചു തരുന്ന അസാമാന്യ പ്രകടനമായിരുന്നു.” ആ പോയതായിരുന്നു എന്റെ അച്ഛൻ, അല്ലേ അപ്പുമാമ” എന്ന ആ ഡയലോഗും മോഹൻലാലിൻറെ നോട്ടവും ഇന്നും ഏറെ ഹോവ്ണ്ട് ചെയുന്ന ഒന്നാണ്. വാഴ്ത്തിപാടലുകൾ കുറവാണെങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ചിന്നനും പെരിയവരും ഇനിയും ഒരുപാട് വർഷങ്ങൾ നിലനിൽക്കും.

Comments are closed.