ഗീത ഗോവിന്ദത്തിനു ശേഷം വിജയ് ദേവര്കൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ഡിയർ കോമറൈഡ് ടീസർ കാണാംസിനിമ പാരമ്പര്യം കൊണ്ടൊല്ലാതെ സ്വന്തം കഴിവും പ്രകടനങ്ങളും കൊണ്ട് തെലുങ്കിൽ ഉദിച്ചുയർന്ന താരങ്ങളിൽ ഒരാളാണ് വിജയ് ദേവാരകൊണ്ട .ഒരു സഹനടനായി ജീവിതം തൂടങ്ങിയ വിജയ് പിന്നീട് പെല്ലി ചൂപ്പലു എന്ന ലോ ബജറ്റ് ചിത്രത്തിലൂടെ വിജയ് നായകനായി . പിന്നാലെ എത്തിയ അർജുൻ റെഡ്ഢി അദ്ദേഹത്തിനെ ഒരു സൂപ്പർസ്റ്റാർ ആക്കി. അതി ഗംഭീര വിജയം നേടിയ ചിത്രം തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യമുഴുവൻ വിജയ്‌യെ പ്രശസ്തനാക്കി.


ഇൻകെ ഇൻകെ എന്ന ഗാനത്തിലൂടെ മലയാളികളുടെ പോലും ഹൃദയത്തിൽ കടന്നു കൂടിയ ചിത്രമാണ് ഗീതാ ഗോവിന്ദം. ഗീതാ ഗോവിന്ദം കേരളത്തിലും പ്രദർശനത്തിന് എത്തിയിരുന്നു. വിജയ് ദേവാരാകൊണ്ട നായകനായ ചിത്രത്തിൽ കന്നഡ താരം രശ്മിക മന്ദാന ആയിരുന്നു നായികാ . വമ്പൻ വിജയമായ ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഡിയർ കോംറൈഡ് . ചിത്രത്തിന്റെ ടീസർ പുറത്തു വന്നിട്ടുണ്ട്

Comments are closed.