കർണനിലേക്കുള്ള കാത്തിരിപ്പ്മോളിവുഡിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന കർണ്ണൻ. പ്രേക്ഷകർ മുൻപ് കേട്ടിരുന്നത് പോലെ എന്നു നിന്റെ മൊയ്‌ദീൻ എന്ന ഹിറ്റ്‌ ചിത്രം സംവിധാനം ചെയ്ത RS വിമൽ തന്നെയാണ് 300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയുന്നത്. മഹാഭാരതത്തിലെ ശക്തനായ പോരാളിയായ കർണൻ എന്ന കഥാപാത്രത്തെ തിരശീലയിലേക്ക് കൊണ്ടുവരാൻ RS വിമലിനോടൊപ്പം തമിഴിലെയും മലയാളത്തിലെയും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളായ ജയ്‌മോഹനും തിരക്കഥയിൽ പങ്കാളിയാകുന്നു. എന്തിരൻ 2, നാൻ കടവുൾ, കടൽ എന്നീ തമിഴ് ചിത്രങ്ങൾക്കും മലയാളത്തിൽ ഒഴിമുറി, വൺ ബൈ ടു എന്നീ ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയ വ്യക്തിയാണ് ജയ്‌ മോഹൻ.

ഒരു പോരാളി എന്നതിലുപരി ഒരു നല്ല മനസുള്ള കഥാപാത്രമാണ് കർണ്ണൻ. മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ ദുഖങ്ങളും ഏകാകിത്വവും മോഹങ്ങളും ഉള്ളൊരു കഥാപാത്രമാണ് കർണ്ണൻ. ക്ഷത്രിയനായിട്ടും സൂത പുത്രൻ എന്ന പഴി കേട്ട് ജീവിച്ച ഒരു വ്യക്തിയാണ് കർണ്ണൻ. അസ്ത്ര വിദ്യയിൽ കാറ്റിനെ പോലെ വേഗത ഉള്ളവനും ഒരു പോരാളിയും ആയ കർണനെ പോലൊരു കഥാപാത്രത്തെ തിരശീലയിൽ അവതരിപ്പിക്കാൻ ഒരു സാധാരണ പരിശ്രമം മാത്രമല്ല പ്രിത്വിരാജിന് വേണ്ടത്. ഈ കഥാപാത്രത്തെ മികവുറ്റതാക്കാൻ പല ആയോധന കലകളും പ്രിത്വിരാജിന് അഭ്യസിക്കേണ്ടിവരും. 300കോടി എന്ന വലിയ ക്യാൻവാസിൽ മാത്രമേ ചിത്രം ചെയ്യുകയുള്ളൂ എന്ന് RS വിമൽ വാശിപിടിച്ചപ്പോൾ പല നിർമാതാക്കളും ചിത്രത്തിൽനിന്നും പിന്മാറിയതാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കാൻ പോവുകയാണ്. ചിത്രം റിലീസ് ചെയുന്നതിന്കൂടെ അനിമേഷൻ പതിപ്പും ഇറക്കാൻ തീരുമാനിച്ചിരിക്കുന്നു.

മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയേ നായകനാക്കി ശ്രീകുമാറിന്റെ തിരക്കഥയിൽ കർണൻ എന്ന ചിത്രം ചെയുന്നു എന്നവാർത്തയും നാം കേട്ടതാണ്. എന്തായാലും ഒരു കാര്യം ഉറപിച്ചു പറയാം മഹാഭാരതത്തിലെ കർണന്റെ മാനസിക വ്യഥകളും വൈകാര്യ നിമിഷങ്ങളും അതിസൂഷ്മമായി മനോഹരമായി അവതരിപ്പിക്കാൻ പ്രിത്വിരാജിന് കഴിയും. RS വിമലിന്റെ കർണൻ ഒരു യാഥാർഥ്യമായി ഇന്ത്യൻ സിനിമയുടെ തന്നെ ഒരു നാഴിക കല്ലായിമാറട്ടെ എന്ന് ആശംസിക്കാം

Comments are closed.