KGFന്റെ അൻപതാം ദിനത്തിലും തിങ്ങി നിറഞ്ഞ പി വി ആറിലെ കാണികളെ അമ്പരപ്പിച്ചു മുന്നിലെത്തിയ യാഷ്



ഒരു സാധാരണ കുടുംബത്തിൽ നിന്ന് സിനിമയിൽ എത്തിയ താരമാണ് യഷ്. സിനിമ സ്വപ്നം കണ്ടു വീട് വിട്ടിറങ്ങിയ യഷ് തലതൊട്ടപ്പന്മാർ ആരുമില്ലാതെ കന്നഡ സിനിമയിലേക്ക് നടന്നു കയറി. ഹിറ്റ് ചിത്രങ്ങളിലൂടെ മുന്നിലേക്ക് ഉയർന്ന യഷ് ഇപ്പോൾ ഒരു പാൻ ഇന്ത്യ സൂപ്പർസ്റ്റാർ തന്നെയാണ്. കെ ജി എഫ് എന്ന ചിത്രം യഷിനെ അവന്റെ സ്വപനങ്ങൾ പൂർത്തീകരിക്കാൻ സഹായിച്ചു.അമ്പതു ദിനങ്ങളോട് അടുക്കുമ്പോഴും ചിത്രം കർണാടകയിൽ മാത്രമല്ല എല്ലാ തെന്നിന്ത്യൻ സംസഥാനങ്ങളിലും പല സ്‌ക്രീനുകളിലും ഇപ്പോഴും ഹൗസ്‌ഫുൾ ആണ്.

യാഷ് ഇന്നലെ കേരളത്തിൽ എത്തിയിരുന്നു മമ്മൂട്ടിയുടെ യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ കേരളത്തിലെ ലോഞ്ചിന് വേണ്ടിയാണ് യാഷ് കേരളത്തിൽ എത്തിയത് . പരിപാടിയിൽ മുഖ്യാഥിതി ആയിര്ന്നു യാഷ്. കേരളത്തിൽ ഇത്ര വലിയ ഒരു ഓഡിയന്സിനെ അഭിമുഖീകരിക്കുന്നത് ആദ്യമായി ആണെങ്കിലും മമ്മൂട്ടിയുടെ കിങ്ങിലെ ഹിറ്റ് ഡയലോഗ് പറഞ്ഞു യാഷ് പ്രേക്ഷകരെ കൈയിലെടുത്തു .ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

യാഷ് ആദ്യം എത്തിയത് ലുലു പി വി ആറിലെ കെ ജെ എഫ് പ്രദർശിപ്പിക്കുന്ന സ്ക്രീനിലെ പ്രേക്ഷകരുടെ മുന്നിലേക്കാണ്. അൻപതാം ദിവസത്തിലേക്ക് അടുക്കുന്ന ചിത്രത്തിന്റെ പി വി ആറിലെ സ്ക്രീനിലെ പ്രദർശനം അപ്പോഴും ഹൗസ്‌ഫുൾ ആയിരുന്നു. തിങ്ങി നിറഞ്ഞ കാഴ്ചക്കാരുടെ ഇടയിലേക്ക് എത്തിയ യാഷ് ചിത്രത്തിന്റെ വിജയമാഘോഷിക്കാൻ കേക്ക് കട്ട് ചെയ്ത ശേഷമാണ് തിരികെ പോയത് . അവിടെ കൂടി നിന്ന കാണികൾക്ക് നന്ദി അറിയിക്കാനും താരം മറന്നില്ല വീഡിയോ കാണാം

Comments are closed.