കുമ്പളങ്ങിയിലേക്ക് ഫ്രാങ്കി എത്തിയതെങ്ങനെകുമ്പളങ്ങി നൈറ്റ്സ് എന്ന അതി മനോഹരമായ ദൃശ്യാനുഭവം മലയാളികളുടെ ഹൃദയത്തിനെ കീഴ്പെടുത്തിയിരിക്കുകയാണ്. കുമ്പളങ്ങിയിലെ രാത്രിയുടെ ഭംഗി ആവോളം ആസ്വദിച്ച പ്രേക്ഷകര് കൈയടികളോടെ ആണ് തിയേറ്റർ വിടുന്നത്.ശ്യാം പുഷ്ക്കരൻ തിരക്കഥ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് എല്ലാ അർത്ഥത്തിലും മറ്റു സംവിധായകർക്ക് ഒരു ടെക്സ്റ്റ് ബുക്ക് തന്നെയാണ്.

ചിരിയും കരച്ചിലും അൽപ്പും ത്രില്ലും ഒക്കെ ചേരുന്ന കുമ്പളങ്ങിയിലെ ജീവിതം കാഴ്ചക്ക് അതി മനോഹരമാകുന്നത് അഭിനേതാക്കളുടെ പ്രകടനം കൂടി ചേരുമ്പോഴാണ്. സൗബിനും ഫഹദിന്റെയും റൈഞ്ച് ഒക്കെ നമുക്ക് നേരത്തെ അറിയുന്ന ഒന്നാണ് അവരതിനെ മാക്സിമത്തിൽ ചെയ്തിട്ടുണ്ട് ഭാസി മച്ചാൻ പോലും വേറെ ലെവൽ അഭിനയം ആയിരുന്നു.ഷൈൻ അന്ന ബെൻ ടീമിന്റെ റൊമാന്സും ആയ സെഗ്മെന്റിൽ ഇരുവരും സംസാരിക്കുന്ന ഡയലോഗുകളും ഏറെ രസകരമാണ്


കുമ്പളങ്ങിയിലെ രാത്രികളുടെ ചൂരും ഗന്ധവും പകർന്നു തന്ന രാത്രികളിലെ നെപ്പോളിയന്റെ മക്കളുടെ ജീവിതം കുമ്പളങ്ങി നൈറ്റ്സ് നമുക്ക് കാട്ടിത്തന്നതാണ്. നാല് സഹോദരന്മാരിൽ ഏറ്റവും ഇളയവൻ ആണ് ഫ്രാങ്കി. കൂട്ടത്തിൽ ഏറ്റവും പാവത്താനും ആണ് ചെറു ചിരി ഇപ്പോഴും മുഖത്ത് തങ്ങി നിൽക്കുന്ന ഫ്രാങ്കി. മാത്യു എന്ന പുതുമുഖമാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. മാത്യുവിന്റെ ഓഡിഷൻ മുതൽ ഉള്ള കാര്യങ്ങൾ അടങ്ങിയ വീഡിയോ കുമ്പളങ്ങി നൈറ്റ്സ് ടീം പുറത്തു വിട്ടിട്ടുണ്ട്

Comments are closed.