കുട്ടിവാലി മരക്കാരായി ഫാസിൽ കുഞ്ഞാലി മരക്കാരിൽകുഞ്ഞാലി മരക്കാർ എന്ന ബ്രഹ്മാണ്ഡ വിസ്മയം അണിയറയിൽ ഒരുങ്ങുകയാണ്. വളരെ വലിയൊരു ബഡ്ജറ്റിന്റെയും നല്ലൊരു ടെക്‌നികൽ ടീമിന്റെയും പിൻബലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വലിയൊരു താര നിരയും അണി നിരക്കുന്നുണ്ട്. കോഴിക്കോട് സാമൂതിരിമാരുടെ പടത്തലവന്മാരായിരുന്ന കുഞ്ഞാലി മരക്കാരുമാരിലെ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ ഷൂട്ട് നടന്നു വരുകയാണ്


ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സംവിധായകൻ ഫാസിലും എത്തുന്നുണ്ട്. നേരതെ ഒരു അഭിമുഖത്തിൽ ഫാസിൽ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം സത്യൻ അന്തിക്കാട് പുറത്തു വിട്ടിരുന്നു. സംവിധായകൻ പ്രിയദർശന്റെ നിർദേശപ്രകാരമാണ് അദ്ദേഹം ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ലൂക്കിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.പ്രിയദർശൻ മുൻപ് ഫാസിലിന്റെ അസ്സോസിയേറ്റ് ആയിരുന്നു, ശിഷ്യന്റെ ചിത്രത്തിൽ ഗുരു അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ വേഷത്തിനുണ്ട്

ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ സർജയും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ കുഞ്ഞാലി മരക്കാർ നാലാമന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും ചിത്രത്തിലുണ്ട്. കല്യാണിയുടെ ആദ്യ മലയാളം ചിത്രമാണിത്. നേരത്തെ തെലുങ്ക് ചിത്രം ഹലോയിലൂടെ ആണ് കല്യാണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Comments are closed.