കുഞ്ഞാലി മരക്കാരായി മോഹൻലാലും മമ്മൂട്ടിയും – രണ്ടും ഒരുങ്ങുന്നത് വമ്പൻ ബ്രഹ്മാണ്ഡ ചിത്രങ്ങളായിനവംബർ 1 എന്ന വിശേഷപ്പെട്ട ദിനത്തിൽ മലയാളികൾക്കു മുന്നിൽ എത്തിയത് കേരള ചരിത്രം ഏറ്റവുമധികം ചർച്ച ചെയ്ത കുഞ്ഞാലി മരക്കാർ എന്ന വീരനായകന്റെ ജീവ ചരിത്രം പ്രമേയമാക്കിയ സിനിമയുടെ വാർത്തയാണ്. ഒരു ചിത്രമല്ല രണ്ട് ചിത്രങ്ങളാണ് കുഞ്ഞാലി മരക്കാരുടെ വീരോതിഹാസങ്ങളുടെ പേരിൽ ഒരുങ്ങുന്നത്, അത് രണ്ടിലും നായകന്മാരാകുന്നത് മലയാളത്തിലെ രണ്ട് സൂപ്പര്താരങ്ങളും

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവ ചരിത്രം വെള്ളിത്തിരയിൽ ഒരുക്കുനെന്ന കാര്യം പറഞ്ഞത്. മോഹൻലാലാലിന് വേണ്ടി കുറച്ചു തിരക്കഥകൾ പരിഗണിച്ചെങ്കിലും പിന്നീട് കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിലെത്തി നിൽക്കുകയായിരുന്നു. പത്തു മാസത്തോളം നീണ്ട റിസേര്ച്ചുകൾക്ക് ശേഷമേ തിരക്കഥ പൂര്ണമാകുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ ഓഗസ്റ്റ് സിനിമാസ് ഒരുക്കുന്നു എന്ന വാർത്തകൾക്ക് ഏറെ നാൾ മുൻപ് തന്നെ വന്നതാണ്. ഇന്ന് കേരള പിറവി ദിനത്തിൽ അതിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് സിനിമാസ് പുറത്തു വിട്ടു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സംവിധായകൻ, തിരക്കഥ ഒരുക്കുന്നത് ശങ്കർ രാമകൃഷ്ണനും ടി പി രാജീവനും ചേർന്നാണ്

രണ്ട് ചിത്രങ്ങളും ഒരേ പ്രമേയവുമായി എങ്ങനെ പുറത്തിറങ്ങും എന്ന ചോദ്യത്തിന് ഒരു മറുപടി ഇങ്ങനെ പറയാം. പതിനാറാം നൂറ്റാണ്ടുകളിൽ സാമൂതിരിയുടെ പടത്തലവന്മാരായിരുന്ന നാല് കാലഘട്ടത്തിൽ പെട്ട 4 പേരെയാണ് കുഞ്ഞാലി മരക്കാരുമാർ എന്നറിയുന്നത്. 1502 മുതൽ 1600 വരെ നീണ്ട 98 വർഷങ്ങളിൽ പലപ്പോഴായി ഇവർ സാമൂതിരിമാരുടെ പടത്തലവന്മാരായിരുന്നു. ഇവരിൽ കുഞ്ഞാലി മരക്കാർ രണ്ടാമനും, കുഞ്ഞാലി മരക്കാർ നാലാമനും ആണ് ഏറെ പ്രശസ്തരായിരുന്നത്. കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് സന്തോഷ് ശിവൻ മമ്മൂട്ടി ടീമിന്റെ ചിത്രമായി പുറത്തു വരുന്നത്. പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ചിത്രം ഏത് കുഞ്ഞാലി മരക്കാരിൻറെ കഥയെ അടിസ്ഥാനമാക്കി ആണ് ഒരുക്കുന്നത് എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അത്കൊണ്ട് ഒരുപോലുള്ള കഥയുള്ള രണ്ട് ചിത്രങ്ങൾ എന്ന മുൻവിധിയിൽ നിന്നു ഈ ചിത്രങ്ങളെ മാറ്റി നിർത്താം. ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ് കാത്തിരിക്കാം ഈ ചിത്രങ്ങൾക്കായി

Comments are closed.