കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍!!!വൈറലായി ലൂസിഫര്‍ ചിത്രങ്ങള്‍!!!ഫോട്ടോസ് കാണാം…മലയാള സിനിമ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്നു എന്ന് മാത്രമല്ല മോഹൻലാലിനൊപ്പം ആ അരങ്ങേറ്റം എന്നത് കൂടെ ആ ചിത്രത്തിന്റെ പ്രാധാന്യം ഉയർത്തുന്നു. മോഹൻലാൽ ആരാധകർ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും മോഹൻലാൽ എന്ന നടന്റെ താരമൂല്യത്തെ മാക്സിമം ഉപയോഗിക്കുന്ന ഒന്നാകുമെന്നും അണിയറക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ പുതിയ ഫോട്ടോസ് ഇപ്പോള്‍ വൈറലകുന്നു…

സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയക്കാരനെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രത്തിലെ താരനിര ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ ടോവിനോ തോമസ്, വിവേക് ഒബറോയ്, ഇന്ദ്രജിത് എന്നിവരും അഭിനയിക്കുന്നുണ്ട്. മോഹൻലാലിൻറെ ആരാധകർക്ക് വേണ്ടിയുള്ള നിമിഷങ്ങൾ ലുസിഫെറിൽ ഒരുപാട് ഉണ്ടാകുമെന്നു ഉറപ്പ് നൽകുകയാണ് തിരക്കഥാകൃത് മുരളി ഗോപി. ” മോഹൻലാലിനെ പണ്ട് മുതലേ ഇഷ്ടപെടുന്ന ചിലരുണ്ട്, ലാലിൻറെ ഒറിജിനൽ ഫാൻസ്‌ അവർക്ക് വേണ്ടിയുള്ളതാണ് സ്റ്റീഫൻ നെടുമ്പുള്ളി.ആ ഇഷ്ടക്കാര്‍ക്ക് വേണ്ടിയുള്ള ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തില്‍ നിന്നും ലഭിക്കും. ”

Comments are closed.