കാല എന്ന ചിത്രത്തിൽ രജനീകാന്തിന് ഒപ്പം അഭിനയിക്കാൻ മമ്മൂട്ടിയെ സമീപിച്ചിരുന്നു -പാ രഞ്ജിത്കാലായുടെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. രജനികാന്ത് കാലാ ആയി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തത് പ രഞ്ജിത് ആണ്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച കബാലിക്ക് ശേഷം വരുന്ന പ രഞ്ജിത് ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. രജനികാന്തിന്റെ മരുമകൻ കൂടെയായ ധനുഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലേക്കായി നടൻ മമ്മൂട്ടിയെ സമീപിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹത്തിന് ചില അസൗകര്യങ്ങൾ മൂലം പങ്കെടുക്കാൻ ആയില്ല എന്നും രഞ്ജിത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഒരു സുപ്രധാന വേഷമായിരുന്നു അതെന്നും. അദ്ദേഹം അഭിനയിച്ചിരുന്നു എങ്കിൽ വളരെയധികം സംതൃപ്തി ഉണ്ടായേനെ എന്നും രഞ്ജിത് കൂട്ടിച്ചേർത്തു. ഭാവിയിൽ മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു

മമ്മൂട്ടി രജനികാന്ത് കോമ്പൊയിലെ ദളപതി എന്ന മണി രത്നം ചിത്രം കൾട്ട് സ്റ്റാറ്റസ് നേടിയ ഒന്നാണ്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Comments are closed.