കാരവാനിൽ സ്ഥലമില്ലെങ്കിൽ പ്രണവ് നിലത്ത് ഇരിക്കും.-സായ ഡേവിഡ്ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുകയാണ് സായ ഡേവിഡ് എന്ന പെൺകുട്ടി.രാമലീല എന്ന ആദ്യ ഹിറ്റിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നായകൻ പ്രണവ്‌ മോഹൻലാൽ ആണ്. ആദ്യ ചിത്രമായ ആദിയുടെ വൻ വിജയത്തിന് ശേഷം പ്രണവ് അഭിനയിക്കുന്ന ചിത്രം ഒരു ഇമോഷണൽ ത്രില്ലെർ ആണെന്നാണ് റിപോർട്ടുകൾ. പ്രണവിനോടൊപ്പം അഭിനയിച്ച അനുഭവത്തെ പറ്റി സായ ഒരു അഭിമുഖത്തിൽ മനസ് തുറന്നത് ഇങ്ങനെ

‘കൊച്ചിയിലെ സിനിമയുടെ വർക് ഷോപ്പിൽ ആദ്യം കാണുമ്പോൾ ‍ഞങ്ങൾ രണ്ടുപേർക്കും അൽപം ടെന്‍ഷൻ ഉണ്ടായിരുന്നു. എന്നാൽ മൂന്നു മാസത്തെ shooting വേളയിൽ വച്ച് കൂടുതൽ സംസാരിക്കുകയും അറിയുകയും ചെയ്തു. അപ്പു വളരെ ഡൌൺ ടു ഏർത് ആയഒരാളാണ്,തുടക്കത്തിൽ ഭയങ്കര റിസർവ്ഡ് ആയിരിക്കും അപ്പു പക്ഷെ കൂടുതൽ അടുക്കുമ്പോൾ മനസിലാകും അപ്പു രസികനായ ഒരാൾ കൂടെയാണെന്ന്. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ നമുക്ക് ഇടമില്ലെങ്കിൽ അപ്പു തന്നെ എഴുന്നേറ്റ് വന്ന് നമ്മളോട് ഇരിക്കാൻ പറയും,കാരവാനിൽ സ്ഥലമില്ലെങ്കില്‍ നിലത്തുപോയി ഇരിക്കും. ഇതൊക്കെ നമ്മൾ കണ്ടു പഠിക്കേണ്ട ഒരു കാര്യമാണ്

ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് ബാലിയിൽ അപ്പു സർഫിങ് ട്രൈനിങ്ങിനു പോയിരുന്നു. ഇപ്പോൾ നിങ്ങൾ ടീസറിലും മറ്റും കണ്ടത് പോലെ അപ്പു സർഫിങ്ങിലെ പ്രാഗൽഭ്യം നേടിയിട്ടുണ്ട്.ഈ ചിത്രത്തിൽ ട്രെയിൻ രംഗങ്ങളൊക്കെ പ്രണവിന്റെ ആക്‌ഷന്‍ രംഗങ്ങൾ കണ്ടാൽ ശ്വാസമടക്കിനിന്നുപോകും. dupe വെച്ചല്ല അദ്ദേഹം ഇത് ചെയ്തിരിക്കുന്നത്. സാഹസികനായ വ്യക്തിയാണ് പ്രണവ്….

Comments are closed.