കാപ്പച്ചിനോ റിവ്യൂഇന്നലെ കേരളക്കരയിൽ പ്രദർശനത്തിനെത്തിയ പ്രധാന ചിത്രങ്ങളിൽ ഒന്നാണ് ക്യാപ്പിച്ചിനോ.
പാനിങ് ക്യാം ഫിലിംസ് ന്റെ ബാനറിൽ നവാഗതനായ നൗഷാദ് ആണ് ചിത്രം സംവിധാനം ചെയ്തത്. അനീഷ് ജി മേനോൻ , അൻവർ ഷെരീഫ്, നടാഷ , അനിത , ധർമജൻ , മനോജ് ഗിന്നസ്, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഒരുകൂട്ടം യുവ കലാകാരന്മാർ അണിയിച്ചു ഒരുക്കിയ ചിത്രത്തിൽ ശുദ്ധമായ നര്‍മ്മം അതിന്റെ പൂര്‍ണതയോടു കൂടി അവതരിപ്പിച്ചിരിക്കുന്നു.

” ചാപ്പ “എന്ന ഒരു മീഡിയ കമ്പനിയെ ബേസ് ചെയ്താണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ആ കമ്പനിയുമായി ബന്ധപ്പെട്ട ഒരു സംഗേഹം യുവാക്കളുടെ ജീവിതമാണ് സിനിമ.
അവരുടെ ചിരിയും കളിയും സന്തോഷവും സങ്കടവും പ്രശ്‌നാഗിലും ചേർന്നൊരുക്കുന്ന കഥാപ്രതലമാണ് ചിത്രത്തിനുള്ളത് . കമ്പനിയിൽ ആകസ്മികമായി വന്നു ചേരുന്ന പ്രശ്നമാണ് ചിത്രം ഉടനീളം പരാമര്ശിക്കുന്നത്.

ആദ്യ പകുതിയിൽ കുറച്ച് ഇഴച്ചിൽ തോന്നുന്നുണ്ടെങ്കിലും ശുദ്ധ ഹാസ്യത്തിന്റെ പകിട്ടിൽ അവ എല്ലാം തന്നെ ഒലിച്ചു പോകുന്നു. കൂടാതെ ധർമജൻ, ഹരീഷ് കണാരൻ, മനോജ് ഗിന്നസ് എന്നിവരുടെ അസാധ്യ കെമിസ്ട്രിയും പ്രേക്ഷകർക്ക് കാണാൻ സാധിച്ചു . കാമ്പ് ഇല്ലാത്ത കഥാതന്തുവിൽ നിന്ന് ജോഭി പാലൂർ റെജികുമാർ എന്നിവരുടെ തിരക്കഥയിലേക്ക് വരുമ്പോൾ മെച്ചം ഉണ്ടെന്ന് പറയാം. പ്ലോട്ടിൻറെ വിരസത എല്ലാം നർമ്മം ചാലിച്ച തിരക്കഥയ്ക്ക് മാറ്റാൻ സാധിച്ചു. അഭിനയതകളുടെ കോമ്പിനേഷൻ സീനുകൾ എല്ലാം ചിത്രത്തിൽ ഉടനീളം മികച്ചു നിന്നു. സാമാന്യം ഭേദപ്പെട്ട ഇന്റർവെൽ പഞ്ച് പ്രേക്ഷകർക്ക് കൊടുക്കാൻ സാധിച്ചു.

ചിത്രത്തിന്റെ രണ്ടാം പകുതി മുതൽ ഹാസ്യത്തിന്റെ മേമ്പൊടിയില്ലാതെയാണ് കഥ പറയുന്നതെങ്കിലും പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ ക്ലൈമാക്സിലേക്ക് കൊണ്ട് എത്തിക്കുന്നു. രണ്ടാം പകുതിയിലേക്ക് ഇടക്ക് വന്ന ചെറു തമാശകൾൾക്കും നല്ല മാറ്റ് ഉണ്ടായിരുന്നു. സംവിധായകൻ നൗഷാദ് തന്റെ ജോലി ഭംഗിയായി ചെയ്തു എന്നുവേണം പറയാൻ. ഒരു തുടക്കാരൻ എന്നതിന്റെ തെറ്റുകൾ ഒന്നും ചൂണ്ടിക്കാട്ടാൻ ഇല്ല. നുറുദ്ധീൻ ബാവയുടെ ക്യാമറ കണ്ണുകളിൽ നിന്ന് പിറന്ന നല്ല ദൃശ്യങ്ങൾക്ക് നല്ല എഡിറ്റിംഗും നൽകാൻ സാധിച്ചു .

റീലീസ്ന് മുമ്പേ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതായിരുന്നു സിനിമയിലെ ഗാനങ്ങൾ . റിയാലിറ്റി ഷോവിലൂടെ പ്രശസ്തനായ ഹിഷാം അബ്ദുൾ വഹാം ആണ് സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.ചിത്രത്തിൽ ബന്ധങ്ങളുടെ മൂല്യം പറഞ്ഞുതന്ന ക്ലൈമാക്സ് ഏറെ മികച്ചതായിരുന്നു .

നർമ്മം നിറഞ്ഞ സാമൂഹിക നന്മ പറയുന്ന ഒരു കൊച്ചു ചിത്രം തന്നെയാണ് ക്യാപ്പിച്ചിനോ.അധികമൊന്നും പ്രതീക്ഷകൾ ഇല്ലാതെ പോയാൽ, തീയേറ്ററിലെ സീറ്റിൽ ചാരിയിരുന്നു രണ്ട മണിക്കൂർ ചിരികാഴ്ചകളിലേക്ക് നമ്മുക്കും സുഖമായി ഇറങ്ങി ചെല്ലാം. പുതിയ പിള്ളേർ ആണേലും പണി അറിയാം

Comments are closed.