കയ്യടിപ്പിക്കുന്ന പ്രകടനങ്ങൾ- സുരാജേട്ടാ നിങ്ങളിപ്പോൾ ഞങ്ങളോട് സംസാരിക്കുന്നത് ഹൃദയത്തിന്റെ ഭാഷ്യമാണ് ,നടനത്തിന്റെ ഭാഷ്യംകയ്യടിപ്പിക്കുന്ന പ്രകടനങ്ങൾ – സുരാജേട്ടാ നിങ്ങളു കൊല മാസ് ആയിരുന്നല്ലേ

വെറുമൊരു മിമിക്രി താരമായി ആണ്‌ ആദ്യം ഈ പേരു ഉയർന്നു കേട്ടത്, തിരുമല ചന്ദ്രന്റെ ട്രൂപ്പിലെ ഷോ സ്റ്റിലെർ സുരാജ് വെഞ്ഞാറമൂട്. പിന്നെ എപ്പഴോ കൈരളി ടി വി യിലെ ജഗപൊക എന്ന പരിപാടിയിൽ കണ്ടു, മിമിക്രി തട്ടി കൂട്ടി സിനിമായാക്കിയ ഏതോ രണ്ടു സിനിമകളിലും. രാജമാണിക്യത്തിലെ തിരുവനന്തപുരം ഭാഷ കൺവെർട് ചെയ്തത് സുരാജ് ആണെന്നതായിരുന്നു പിന്നെ കേട്ട വാർത്ത. സിനിമയിലെത്തിയതിനു ശേഷം നിങ്ങളുടെ പ്രകടങ്ങങ്ങൾ കണ്ടു ചിരിച്ചിട്ടുണ്ടെങ്കിലും ഒരു എബോവ് പാർ നടൻ എന്ന ലേബൽ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു പക്ഷെ ഇപ്പൊ സുരാജേട്ടാ നിങ്ങളുടെ ഓരോ പ്രകടനവും കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നു ” തള്ളെ ഇത്രയും ഞാൻ നിരൂചില്ല “. കൈയടിപ്പിക്കുകയാണ് സുരാജേട്ടാ നിങ്ങൾ ഞങ്ങളെ കൊണ്ട് കാരണം ഒരിക്കലും അങ്ങനെ ചെയ്യാതിരിക്കാൻ സാധിക്കില്ല, അത്രമേൽ മികച്ചതാണ് നിങ്ങളുടെ ഓരോ പ്രകടനങ്ങളും

എത്ര വിചിത്രമാണ് ഈ കാലം എന്ന സംഗതി, അതിനു പലതും കാട്ടി തരാനുള്ള കഴിവ് ഉണ്ടത്രേ, അങ്ങനെ ഇല്ലാന്ന് പറഞ്ഞൊഴിയാൻ പറ്റില്ല എന്തെന്നാൽ നിങ്ങൾ ഞങ്ങളുടെ മുന്നിൽ അതിന്റെ മറുപടിയുമായി ചിരിച്ചു കൊണ്ടിരിക്കുകയാണ്. മാപ് സുരാജേട്ടാ.. നിങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതിനു, നിങ്ങളെ ഒരു ഹാസ്യ നടൻ എന്ന് മുദ്ര കുത്തിയതിനു. ഓരോ ചിത്രങ്ങളും ഞങ്ങൾക്കുള്ള നിങ്ങളുടെ മറുപടിയാണ്. പേരറിയാത്തവർ കണ്ട അന്ന് മുതൽ മനസിലെ ധാരണകളെ താങ്കൾ തച്ചുടച്ചു കളഞ്ഞു. അത് കഴിഞ്ഞു ആക്ഷൻ ഹീറോ ബിജുവിൽ എത്തിയപ്പോൾ ഇരുത്തം വന്നൊരഭിനേതാവിനെ പോലെ ഇമോഷണൽ ജംഷേറുകളെ ഈസി ആയി മറികടക്കുന്ന ഒരു അസാധ്യ കലാകാരനെ കണ്ടു. മിതാഭിനയത്തിന്റെ പീക്കിൽ നിന്നു തൊണ്ടിമുതലിലെ പ്രസാദിനെ മനോഹരമാക്കി ഒടുവിൽ വർണ്യത്തിൽ ആശങ്കയിലെ ദയാനന്ദനെയും ചുമ്മാ കൂൾ ആയി അങ്ങു ഹാൻഡിൽ ചെയ്തു വിസ്മയിപ്പിച്ചപ്പോ സുരാജേട്ടാ ഒന്നേ പറയാനുള്ളൂ ” നിങ്ങളു കൊല മാസ്സാണ് ”

സുരാജ് വെഞ്ഞാറമൂടിനുള്ള ഒരു പുകഴ്ത്തു പാട്ടല്ലിത് മറിച്ചു ആ മനുഷ്യനെ ഒരു നേരിട്ട് കണ്ടു തോളിൽ തട്ടി അഭിനന്ദിക്കാനെന്നോണം എഴുതുന്നതാണ്. വാക്കുകൾക്ക് എവിടെയും ചെല്ലാൻ ഉള്ള ശക്തി ഉണ്ടല്ലോ.വർണ്യത്തിൽ ആശങ്കയിലെ ദയാനന്ദൻ എന്ന കഥാപാത്രമായി മാറുമ്പോൾ സുരാജേട്ടൻ മനസിലാക്കി തരുന്ന ഒരു കാര്യമുണ്ട്. കഥാപാത്രത്തിന്റെ സൂക്ഷ്മാശങ്ങളിലേക്ക് നിങ്ങളുടേതായ ഇൻപുട് നൽകാനുള്ള കഴിവ്. എനിക്കറിയാവുന്ന തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന സുരാജിനെ അവിടെ കണ്ടില്ല മറിച്ചൊരു ദയാനന്ദനെ ഒരുപാട് പ്രശ്നങ്ങളിലും കടങ്ങളുടെയും ഇടയിൽ ബുദ്ധിമുട്ടുന്നൊരു ദയാനന്ദനെ


ഇതൊരു തുടക്കമാണ്.. ഇനിയും മുന്നോട്ട് പോകുക സുരാജേട്ടാ, പ്രസാദിനിനെയും ദയാനന്ദനെയും തന്നതിനു നന്ദി. നിങ്ങളിപ്പോൾ ഞങ്ങളോട് സംസാരിക്കുന്നത് ഹൃദയത്തിന്റെ ഭാഷ്യമാണ് ,നടനത്തിന്റെ ഭാഷ്യം

Comments are closed.