ഒരു സിനിമ കണ്ടിട്ട് അതിലെ കഥാപാത്രങ്ങൾ ചെയുന്നത് പോലെ ചെയ്യുന്നെങ്കിൽ അത് മാനസിക പ്രശ്നം ആണ് – മാത്തു കുട്ടികസബ എന്ന ചിത്രത്തെ പാർവതി വിമർശിച്ചു കൊണ്ട് പറഞ്ഞ വാക്കുകളെ സംബന്ധിച്ചു സോഷ്യൽ മീഡിയയിൽ ഒട്ടനവധി വാദ പ്രതിവാദങ്ങൾ ഉണ്ടായി. വിവാദങ്ങൾ കൊഴുക്കവേ പല കോണിൽ നിന്നും പരസ്യമായ അധിക്ഷേപവും ഉണ്ടായി. മനോരമ ന്യൂസ് മേക്കർ പ്രോഗ്രാമിൽ പാർവതിയോട് ഇതേ പറ്റി ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെ ആണ്

” സിനിമ അല്ലെങ്കിൽ കല സമൂഹത്തെ സ്വാധീനിക്കുന്നു എന്ന് നമ്മുക്ക് ഉറപ്പ് പറയാൻ കഴിയുന്ന ഒരു കാര്യമാണ്. നമ്മൾ സിനിമയിൽ പറയുന്ന ഒരു കാര്യത്തിൽ ഒരു പ്രശ്നം ഒളിഞ്ഞിക്കുന്നു എന്ന് തോന്നുന്നെങ്കിൽ പ്രതേയ്കിച്ചു അത് വലിയൊരു സമൂഹത്തിലേക്ക് എത്തുന്ന ഒന്നാണ് എങ്കിൽ അതിനെ സെൻസർ ചെയ്യാൻ സിനിമയ്ക്കു പിന്നിലുള്ളവരെ ശ്രമിക്കണം. സിനിമയിൽ നായികാ കഥാപാത്രങ്ങളെ നന്നാവാൻ വേണ്ടി പുരുഷന്മാർ തല്ലുന്നത് കണ്ടു ഒരു റിലേഷനിൽ നിന്നു തല്ലു വാങ്ങേണ്ടി മിണ്ടാതെ നിൽക്കേണ്ട അവസ്ഥ എനിക്ക് വന്നിട്ടുണ്ട്. കല സമൂഹത്തെ സ്വാധീനിക്കുന്നു ”

എന്നാൽ അവിടെ അതിഥിയായി എത്തിയ അവതാരകനും റേഡിയോ ജോക്കിയുമായ മാത്തു കുട്ടി ഇതിനെതിരെ പറഞ്ഞ മറുപടി ഇങ്ങനെ ആണ് ” ഞാൻ പ്രണയിച്ചിട്ടുള്ള ഒരാളാണ്, ഞാൻ ഒരു സിനിമയും കണ്ടു ആരെയും തല്ലിയിട്ടില്ല. പിന്നെ സിനിമയിൽ കാണിക്കുന്നത് കണ്ടു അത്പോലെ യഥാർഥ ജീവിതത്തിലും കാണിക്കുന്നു എങ്കിൽ അയാൾക്ക് മാനസികമായി എന്തോ പ്രശ്നം ഉണ്ട്. ബാറ്റ്മാൻ സിനിമ കണ്ടു ജോക്കറിനെ പോലെ തിയേറ്റർ നിറയെ ആളുകളെ വെടി വച്ചും ബോംബ് വച്ചും കൊല്ലാൻ ആരെങ്കിലും ശ്രമിക്കുമോ. എനിക്ക് തോന്നുന്നില്ല ”

Comments are closed.