ഒരു യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക-പേരൻപിലെ പാപ്പ സാധനയുടെ അച്ഛൻ ശങ്കരനാരായണന്‍ വെങ്കിടേഷ്പേരന്പ് എന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിക്കപ്പെടുകയാണ്,മമ്മൂട്ടിയുടെ ഒരുപാട് കാലത്തിനു ശേഷമുള്ള അഭിനയ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിലെ അമുതവൻ. ഒപ്പം സാധന മമ്മൂട്ടിയുടെ മകളായി പാപ്പാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൈയടി നേടുകയാണ്. റാമിന്റെ തങ്കമീനുകൾ എന്ന ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയ സാധന പേരൻപിലുടെ അത് വീണ്ടും ആവർത്തിക്കുകയാണ്


കഴിഞ്ഞ ദിവസം മമ്മൂക്കയെ കാണാനായി സാധന മമ്മൂട്ടിയുടെ എറണാകുളത്തെ വീട്ടിൽ എത്തിയിരുന്നു. മമ്മൂട്ടിയോടും കുടുംബങ്ങളോടൊപ്പമുള്ള സാധനയുടെ ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് വൈറലാണ്. സാധനയുടെ കുടുംബവും സാധനയോടൊപ്പം ഉണ്ടായിരുന്നു. സാധന കുറച്ചു ദിവസമായി ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി കേരളത്തിലുണ്ടായിരുന്നു

മമ്മൂട്ടിക്കും ദുൽഖറിനും ഒപ്പം സമയം പങ്കുവച്ചതിന്റെയും അവരുടെ കുടുംബത്തെ സന്ദർശിച്ച വിശേഷങ്ങളും ചേർത്തു സാധനയുടെ അച്ഛൻ ശങ്കരനാരായണൻ വെങ്കിടേഷ് ഒരു കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ “”ഒരു യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് മെഗാസ്റ്റാറിനുള്ള ഒരു നന്ദി പ്രകടനമാണ്, ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി പരിചയപ്പെടാന്‍ കഴിഞ്ഞതിനും. ചെല്ലമ്മ (സാധനയുടെ വിളിപ്പേര്) ദുല്‍ഖറിന്റെ വലിയ ആരാധികയാണ്. ദുല്‍ഖറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്പോള്‍. ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്ന് തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ്. സംവിധായകന്‍ റാം.. അദ്ദേഹത്തിനോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. സ്‌നേഹം നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മളെല്ലാം ഉള്ളതെന്ന് തോന്നുന്നു”

Comments are closed.