ഒരു നിമിഷം കൊണ്ട് കഥാപാത്രമായി ക്യാമറയിലേക്ക് മുന്നിലേക്ക് വരാനുള്ള അസാമാന്യ കഴിവുള്ള നടൻ ആണ് മോഹൻലാൽകമൽ ഹാസനെ നായകനാക്കി ചാണക്യൻ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ടാണ് രാജീവ് കുമാർ എന്ന സംവിധായകൻ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്.ആദ്യ ചിത്രത്തിന് തന്നെ ഏറെ നിരൂപക പ്രശംസ നേടിയ രാജീവ് കുമാർ പിന്നീട് ഒട്ടനവധി മലയാള സിനിമകളും പിന്നീട് ബോളിവുഡ് സിനിമയും ചെയ്തു. മോഹൻലാലിനൊപ്പം പവിത്രവും, തച്ചോളി വർഗീസ് ചേകവരും ചെയ്ത രാജീവ് കുമാർ മോഹൻലാലെന്ന നടന്റെ അടുത്ത സുഹൃത്ത് കൂടെ ആണ്. അടുത്തിടെ ഒരു വേദിയിൽ രാജീവ് കുമാർ മോഹൻലാലിനെപ്പറ്റി പറഞ്ഞതിങ്ങനെ
” മോഹൻലാൽ ആയിരുന്നില്ല അദ്ദേഹം അഭിനയിച്ച ഒരു ചിത്രത്തിലും ഉണ്ടായിരുന്നത് എന്ന് ഉറപ്പ് പറയാനാകുന്ന കാര്യമാണ്, കാരണം അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളെ മാത്രമാണ് നമുക്ക് അതിൽ കാണാനാകുക.അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇന്ത്യയിലെ ഏത് ഭാഷയിൽ നിന്നുള്ള നടൻമാർ എങ്ങനെ ചെയ്താലും അദ്ദേഹത്തിന്റെ പ്രകടനത്തിന് ഒപ്പം എത്താൻ കഴിയില്ല .ഒരു നിമിഷം കൊണ്ട് കഥാപാത്രമായി ക്യാമറയിലേക്ക് മുന്നിലേക്ക് വരാനുള്ള അസാമാന്യ കഴിവുള്ള നടൻ ആണ് മോഹൻലാൽ. അത്ഭുതത്തോടെ ആണ് അദ്ദേഹത്തെ നോക്കി കാണുന്നത്.

കഥയാട്ടം എന്ന ഒരു സ്റ്റേജ് പ്രോഗ്രാം മോഹൻലാലിനെ വച്ച് ഞാൻ പല വേദികളിൽ ചെയ്തിരുന്നു. അവിടെയെല്ലാം മോഹൻലാൽ ഒരു വിസ്മയമായിരുന്നു എനിക്ക്, ഓരോ മൂന്ന് നാല് മിനിറ്റ് കൂടുമ്പോൾ ഓരോ കഥാപാത്രങ്ങളിൽ നിന്നും മറ്റൊന്ന് ആയി അദ്ദേഹം മാറുന്നത് കണ്ടാൽ അതിശയിച്ചു പോകും. മോഹൻലാലിൻറെ വേഷങ്ങൾ എല്ലാം തന്നെ മലയാള സിനിമയെ കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന വിദേശികൾക്കും , സിനിമയിലേക്ക് വരൻ ആഗ്രഹിക്കുന്ന പുതുമുഖങ്ങൾക്കും പാഠവിഷയമാക്കേണ്ട ഒന്നാണ് ” രാജീവ് കുമാർ മഹാനടനെ പറ്റിപറഞ്ഞതിങ്ങനെ

Comments are closed.