ഒടുവിൽ ലോലന്റെ അശ്വതി അച്ചു വരുന്നു.. കരിക്ക് തേരാ പാരയുടെ അവസാന എപ്പിസോഡ് ടീസർകരിക്ക്.. ഈ അടുത്തിടക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഏറ്റവുമധികം മലയാളികൾ കണ്ട ഒരു വെബ് സീരീസ് ഉണ്ട്. കരിക്ക്, വെബ് സീരീസുകൾ മലയാളത്തിൽ പലതും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും കരിക്കിനോളം പ്രേക്ഷകനെ പിടിച്ചിരുത്തിയ പ്രോഗ്രാം ഒന്നും തന്നെയില്ല. അഭിനേതാക്കളുടെ സ്വാഭാവിക അഭിനയവും, ഒപ്പം കോൺടെന്റിലെ ഹ്യുമറുമാണ് കരിക്കിനെ വേറെ ലെവൽ ആകുന്നത്. ഒപ്പം നിഖിൽ എന്ന പ്രതിഭയുടെ സംവിധാന മികവും മികച്ചു നിക്കുന്നു.


കരിക്കിലെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ആരെന്നുള്ള ചോദ്യത്തിന് ഉത്തരം ലോലൻ എന്ന് തന്നെയാണ്. ശബരീഷ് കെ സജിൻ എന്ന മാവേലിക്കരക്കാരൻ ആ വേഷത്തിൽ ശെരിക്കും ജീവിക്കുക തന്നെയാണ്. മറ്റുവരെക്കാൾ വൈകി കരിക്കിൽ എത്തിയ ഒരാളും കൂടെയാണ് ശബരീഷ്. ലോലനും ലോലന്റെ അവൻ കാണാത്ത കാമുകിയായ അശ്വതി അച്ചുവുമായി ഉള്ള സെഗ്മെന്റ് ആയിരിക്കും കരിക്കിന്റെ ഇരുപതാമത്തെ എപ്പിസോഡ്. ഇതിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകനെ നിർത്തുന്ന അശ്വതി അച്ചു എത്തുമോ ഇല്ലയോ എന്ന് ചോദ്യം സൃഷ്ടിക്കുന്ന ടീസർ ആണത്

ഇരുപതാമത്തെ എപിസോടോടെ കരിക്ക് അവസാനിക്കും, അതായത് അവസാന എപ്പിസോഡിന്റെ ടീസർ ആണ് കരിക്ക് ടീം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കരിക്കിൽ നിന്ന് തേരാ പാരാ പോലെ വേറെയും മിനി വെബ് സീരീസുകൾ ഇനിയും ഉണ്ടാകും. സംവിധായകൻ നിഖിൽ പുതിയ സീരിസിന്റെ അണിയറ പ്രവർത്തനങ്ങളിൽ ആണ്. പുതിയ രൂപത്തിലും ഭാവത്തിലും ആയിരിക്കും ലോലനും ജോര്ജും ഒക്കെ നമ്മുടെ മുന്നിൽ ഇനി എത്തുക

Comments are closed.