ഒടുവിൽ പ്രിത്വിയുടെ ലംബോർഗിനി മല്ലികയുടെ വീട്ടിലെത്തിമകന്റെ ലംബോര്ഗിനി സ്വന്തം വീട്ടിൽ കൊണ്ട് വരാൻ കഴിയുന്നില്ല എന്ന് വിഷമമെന്നോണം ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ പേരിൽ ഒരുപാട് ട്രോൾ ചെയ്യപെട്ടയാളാണ് മല്ലിക സുകുമാരൻ. വീട്ടിലേക്കുള്ള റോഡ് മോശമായതിന്റ പേരിലാണ് നാല് കോടി രൂപ വില വരുന്ന പ്രിത്വിയുടെ ലംബോർഗിനി കൊണ്ടുവരാൻ കഴിയാതിരുന്നത്. എന്നാൽ മല്ലികയുടെ ആ വിഷമം മാറിയിരിക്കുകയാണ് ഇപ്പോൾ. പ്രിത്വിയുടെ ലംബോർഗിനി അടുത്തിടെ അമ്മ മല്ലികയുടെ വീട്ടിൽ എത്തി

തിരുവനന്തപുരം കുണ്ടമൻഭാഗം എന്ന സ്ഥലത്താണ് മല്ലികയുടെ വീട്. മെയിൻ റോഡ് കഴിഞ്ഞു ഒരു ഇടവഴി കയറി വേണം വീട്ടിലെത്താൻ. എന്നാൽ ആ റോഡ് വളരെ മോശമായി കിടക്കുകയായിരുന്നു. മാത്രമല്ല കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രമേ അത് വഴി പോകാൻ കഴിയുമായിരുന്നുള്ളൂ. വർഷങ്ങൾക്ക് മുൻപ് തന്നെ തിരുവനന്തപുരം കോർപറേഷനിൽ ഈ റോഡ് നന്നാകണം എന്ന് പറഞ്ഞു നിവേദനം നൽകിയിരുന്നു

പിന്നീട് സ്ഥലം എം എൽ എ ക്കും നിവേദനങ്ങൾ പലകുറി നൽകി. ഏകദേശം ആറു വർഷങ്ങൾക്ക് ശേഷമാണു റോഡ് വീതി കൂട്ടി ടാർ ചെയ്തത്. പ്രിത്വി വീട്ടിൽ ലംബോര്ഗിനിയുമായി എത്തിയതിനു തൊട്ടു പിന്നാലെ ഇന്ദ്രജിത്തും എത്തി. ഒത്തുചേരലിന്റെ സന്തോഷം വീട്ടിൽ നിറഞ്ഞു

Comments are closed.