ഒടിയൻ മാണിക്യനായി മോഹൻലാൽ ഫേസ്ബുക് ലൈവിൽ – ഒടിയന്റെ വിശ്വരൂപം നാളെഒടിയന്റെ വിശേഷങ്ങളുമായി താരസൂര്യൻ മോഹൻലാൽ ഫേസ്ബുക് ലൈവിൽ എത്തി. പരസ്യ ചിത്ര രംഗത്തെ അതികായനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ അണിയറക്കാർ നേരത്തെ പറഞ്ഞിരുന്നത് പോലെ കൃത്യ സമയത്തു തന്നെ ഒടിയൻ മണികന്റെ വിശേഷങ്ങൾ പങ്കു വൈകാൻ ലാലേട്ടൻ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ എത്തി. ഒടിയൻ മാണിക്യൻ ഉടൻ തീയേറ്ററുകളിൽ എത്തും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു കമ്പളം കൊണ്ട് മുഖം മറച്ചു കൊണ്ട് മുഖം വ്യക്തമാക്കാതെ ആണ് ലാലേട്ടൻ ലൈവിൽ എത്തിയത് . ഒടിയൻ മാണിക്യന്റെ പൂർണ രൂപം നാളെ നിങ്ങൾക്ക് എത്തുമെന്ന് ലാലേട്ടൻ വിഡിയോയിൽ പറയുന്നുണ്ട്. നാളെയാണ് ഓടിയന്റെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയുന്നത്. ഏറെ പ്രതീക്ഷയായോടെയാണ് മലയാളികൾ ഈ ബ്രഹ്മാണ്ഡ വിസ്മയത്തെ കാത്തിരിക്കുന്നത്

Comments are closed.