ഏത് പയ്യൻ വിളിച്ചാലും പോകാൻ തയാറായ ഒരു പെൺകുട്ടി ആണ് വിക്രമാദിത്യനിലെ നായിക- ശ്യാം പുഷ്ക്കരൻ



ശ്യാം പുഷ്ക്കരൻ ഈ മനുഷ്യനോട് ഓരോ സിനിമ കഴിയുമ്പോഴും ഇഷ്ടം കൂടി വരുകയാണ്. എങ്ങനെ ഇത്തരം കിടിലൻ തിരക്കഥകൾ തുടർച്ചയായി സൃഷ്ടിക്കാൻ ഈ മനുഷ്യന് സാധിക്കുന്നത് എന്നുള്ളത് വലിയ ചോദ്യങ്ങളിൽ ഒന്നാണ്. കുമ്പളങ്ങി നൈറ്റ്‌സും ഒട്ടും വ്യതാസമല്ല. ബ്രഹ്മാണ്ഡമായ സ്റ്റോറി ലൈനോ കഥയിൽ മുഴുവൻ ചറ പറ വാരി വിതറിയിരിക്കുന്ന കോമഡി എലെമെന്റ്‌സോ ഒന്നുമല്ല നല്ല സിനിമയെ സൃഷ്ടിക്കുന്നതെന്നും നല്ല നീരീക്ഷണവും പറയുന്ന കഥയിലേക്ക് ആളെ പറിച്ചു നടുന്ന മികവുമാണ് എന്ന് ശ്യാം പറയുന്നു.മനോരമ സംഘടിപ്പിച്ച തിരക്കഥ സംബന്ധിച്ച ഒരു സംവാദത്തിൽ ശ്യാം അടുത്തിടെ പങ്കെടുത്തിരുന്നു

ശ്യാം പുഷ്‌കരനോട് പരിപാടിക്കിടെ വന്നൊരു ചോദ്യമാണ് “എന്ത് കൊണ്ടാണ് എല്ലാവരും പുരുഷന്റെ കാഴ്ചപ്പാടിലൂടെ ആണ് കഥ പറയുന്നത്. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ കഥ പറയാൻ ആരും ശ്രമിക്കാത്തത് എന്താണ്.? ” ഇങ്ങനെ ആയിരുന്നു ചോദ്യം. ശ്യാം പുഷ്‌കരന്റെ മറുപടി ഇങ്ങനെ ” അത് ശെരിയാണ് എല്ലാവരും അങ്ങനെ തന്നെയാണ് എഴുതുന്നത്. അതിനു കാരണം സിനിമ കാണാൻ തീയേറ്ററുകളിൽ എത്തുന്നത് 80 ശതമാനവും ആണുങ്ങൾ ആണ്, നമ്മുടെ ട്രൈലെർ യുട്യൂബിൽ ഇട്ടു അതിന്റെ സ്റ്റാറ്റസ് നോക്കിയപ്പോൾ 80 ശതമാനവും ആണുങ്ങൾ ആണ് കാണുന്നത് എന്ന് മനസിലായി. അതിന്റെ ഒരു കുഴപ്പം അപ്പോൾ എഴുത്തിലും കാണാം

പല സിനിമകളിലും ഇങ്ങനെ നിലപാട് ഇല്ലാത്ത നായികമാരെ കാണാം. ഉദാഹരണം പറയുകയെങ്കിൽ വിക്രമാദിത്യൻ എന്ന സിനിമയിലെ നമിതയുടെ ക്യാരക്ടർ. ഏത് പയ്യൻ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായിക. ഇന്നത്തെ പെൺകുട്ടികൾ ഒന്നും അങ്ങനെ ഉള്ളവരല്ല. ഇങ്ങനെ സ്ത്രീകളെ മുഖവിലയ്ക്ക് എടുക്കാത്ത രീതിയിലെ എഴുത്തുകൾ ഒരു പ്രശ്നം തന്നെയാണ് ”

Comments are closed.