ഏത് കാരൃങ്ങളിലും ആരോഗൃ പരമായ മാനൃമായ ചർച്ചകളാണ് വേണ്ടത്..വിമർശനങ്ങൾ ഒരു ഗുണവും ചെയ്യില്ല- സന്തോഷ് പണ്ഡിറ്റ്കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പറ്റി വിമർശിച്ച പാർവതിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പലരും എതിർത്തും അനൂകൂലിച്ചും സംസാരിച്ചു വിവാദം സൃഷ്ടിക്കപ്പെട്ടിരുന്നു. ഇന്നലെ പാർവതിയെ ട്രോളി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്ത് വരുകയും പാർവതി ഇതിനു ശക്തമായ രീതിയിൽ മറുപടി കൊടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പരസ്പരം കണ്ടത്തുന്ന ചെളിവാരി എറിയലുകൾക്ക് എതിരെ സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ്

Dear Facebook family,
ഒരു പ്രമുഖ നടിയെ ഒരു പ്രമുഖ നടന്ടെ സിനിമയീലെ സംഭാഷണങ്ങളെ
വിമർശിച്ചതീന്ടെ പേരിൽ ധാരാളം ആളുകൾ അവർക്കെതിരെ
മോശം വാക്കുകൾ ഉപയോഗീച്ചു സെെബർ ആക്രമണം നടത്തുന്നത്
ശ്രദ്ധയിൽ പെട്ടു…..

അഭിപ്രായ സ്വാതന്തൃം എല്ലാവർക്കും ഇല്ലേ ? മറ്റുള്ളവരുടെ
അഭിപ്രായങ്ങൾ നമ്മുക്കു ശരിയായി തോന്നിയീല്ലെന്കീൽ
മാനൃവും, സഭൃവുമായ ഭാഷയിലാണ് നാം പ്രതികരിക്കേണ്ടത്..
ഒരിക്കലും ഒരാളേയും harass ചെയ്യുന്ന വാക്കുകളോ,
ഭീഷിണിയുടെ സ്വരമോ ഉപയോഗിക്കരുത്….അത് തെറ്റാണ്,
വളരെ വലിയ തെറ്റാണ്….കഴിവതും പ്രമുഖരുടെ പേര് നേരിട്ടു
പറയുകയും ചെയ്യാതെ നോക്കുക….

ഈ നടിയുടെ പരാമർശവുമായ് ബന്ധപ്പെട്ട വിവാദം ഉടനെ
അവസാനീപ്പിക്കുവാൻ കേരളത്തിലെ മുഴുവൻ ജനങ്ങളോടും
ഞാൻ താഴ്മയോടെ അപേക്ഷിക്കൂന്നു…

ഏത് കാരൃങ്ങളിലും ആരോഗൃ പരമായ sportsman spirit ലൂടെയുള്ള,
മാനൃമായ ചർച്ചകളാണ് വേണ്ടത്….അതു മാത്രമേ മൊത്തം സമൂഹത്തിനു
ഗുണം ചെയ്യുകയൂള്ളൂ….ആരേയും ഒരിക്കലും ഒറ്റപ്പെടുത്തരുത്…
പരിധി വിട്ടുള്ള വിമർശനങ്ങൾ ഒരു ഗുണവും ചെയ്യില്ല…ഒരാളുടേയും മനസ്സു
വേദനിപ്പിക്കാതെ ബുദ്ധിപൂർവ്വം സംസാരിക്കുകയും, അഭിപ്രായം
പറയുകയും ചെയ്യുക…

ഈ വിവാദം കെെവിട്ടു പോകുന്നതിൽ അതിയായി ദുഃഖിക്കുന്നു,
വേദനിക്കുന്നു.. മലയാള സിനിമയുടെ യശസ്സു ഉയർത്തുന്നതിൽ
തന്ടേതായ വലിയ സംഭാവനകൾ ചെയ്ത ,നിരവധി നല്ല കഥാപാത്രങ്ങൾ
മലയാള സിനിമക്കു സംഭാവന ചെയ്ത പ്രമുഖ നടിക്കു ഭാവിയിൽ
എല്ലാ വിധ ആശംസകളും നേരുന്നു…

(വാൽ കഷ്ണം:- ഞാൻ നടി പറഞ്ഞതെല്ലാം ശരിയെന്നു ചിന്തിക്കൂന്നില്ല..
എന്ടെ അഭിപ്രായം മാനൃമായ് ,സഭൃമായ ഭാഷയീൽ കഴിഞ്ഞ ദിവസം
Facebook post ആയി ഇട്ടിട്ടുണ്ട്)

By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ….)

Comments are closed.