ഏത് കഥാപത്രവും അനായാസമായി ചെയ്തു ഫലിപ്പിക്കുന്ന മഹാനടൻമമ്മൂട്ടി എന്ന മഹാനടന് ഏത് ഭാഷയും അനായാസമായി കൈകാര്യം ചെയ്യാനാകുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പുത്തൻപണത്തിലെ നിത്യാനന്ദ ഷേണായി. ഒരു പക്ഷെ കഥാപാത്രത്തിന്റെ ചുറ്റുപാടുകളെയും ബാക്ക് സ്റ്റോറിയെയും ഇത്രയും സൂക്ഷ്മമായി അപഗ്രഥിക്കുന്ന വേറൊരു നടനില്ല. കഥാപാത്രത്തിന്റെ സൂക്ഷ്മവശങ്ങൾ ഈ മഹാനടൻ എത്രമാത്രം ചാരുതയോടെയാണ് അവതരിപ്പിച്ചതെന്ന് മുറുക്കി ചുവ്വന്ന ചുണ്ടുമായി കലി തുള്ളി നിൽക്കുന്ന ഭാസ്‌കര പട്ടേലരിനെയൊന്നു ഓർത്താൽ മതി. മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് വീണ്ടും ലഭിക്കുന്നത് ഒരു ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയിത്തിനായിരുന്നു. (അംബേദ്ക്കർ ). തമിഴിൽ ദളപതി, ഹിന്ദിയിൽ ധർത്തിപുത്ര, കന്നടയിൽ ശിക്കാരി ഭാഷാപരമായും അദ്ദേഹത്തിന്റെ കഴിവുകൾ നമ്മെ മനസിലാക്കി തന്ന ചിത്രങ്ങളാണ്.

പുത്തൻപണത്തിലെ നിത്യാനന്ദ ഷേണായിയും മമ്മൂട്ടി എന്ന നടന്റെ ഭാഷാപരമായ ഈസിനെസ്സ് വെളിപ്പെടുത്തുന്ന ഒന്നാണ്. മലയാള സിനിമയിലെ മറ്റു നടന്മാര് കൈവയ്ക്കാത്ത കാസർകോടൻ ഭാഷയിൽ മമ്മൂക്കയുടെ ഡയലോഗ് ഡെലിവറി എല്ലാം തന്നെ നന്നായിരുന്നു. ഈ കഥാപാത്രത്തിന് വേണ്ടി കാസർഗോഡ് ഭാഷ പഠിക്കാനായി പ്രശസ്ത യുവ സാഹിത്യകാരൻ പി വി ഷാജികുമാറിനടുത് മമ്മൂട്ടി ട്രെയിനിംഗ് നടത്തിയിരുന്നു. എന്തായാലും മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളുടെ നിരയിലേക്ക് പുത്തൻപണത്തിൻലെ നിത്യാനന്ദ ഷേണായിയും നടനെത്തുമെന്നു ഉറപ്പാണ്.

Comments are closed.