എല്ലാ കൊറിയോഗ്രാഫേഴ്സിന്റെയും ഓൾ ടൈം ഫേവറൈറ്റ് ലിസ്റ്റിൽ മോഹൻലാൽ ഉണ്ടാകുംപ്രസന്ന സുജിത്തിനെ അറിയാത്ത മലയാളികളുണ്ടാകില്ല. D4D എന്ന പ്രശസ്തമായ മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ജഡ്ജ് ആയും ഒട്ടനവധി മലയാളം തമിഴ് ചിത്രങ്ങളുടെ ഡാൻസ് മാസ്റ്റർ ആയി പേരെടുത്ത പ്രസന്ന പല ചിത്രങ്ങളിലും മോഹൻലാലിനു കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. ലാലേട്ടനുമായുള്ള എക്സ്പീരിയൻസ് പ്രസന്ന പങ്ക് വൈക്കുന്നതിങ്ങനെ


“എല്ലാ കൊറിയോഗ്രാഫേഴ്സിന്റെയും ഓൾ ടൈം ഫേവറിറ്റ് ലിസ്റ്റിൽ മോഹൻലാലുണ്ടാവും. ‪#‎കാക്കക്കുയിൽ‬ എന്ന സിനിമയിലെ ‘ആലാരേ ഗോവിന്ദ’ എന്ന ഗാനരംഗത്ത്‌ അഭിനയിക്കുമ്പോൾ 104 ഡിഗ്രി പനിയാണ് ലാലിന്. നിവർന്നു നിൽക്കാൻ പോലും വയ്യ. പക്ഷേ, ആ ഗാനരംഗത്ത്‌ അദ്ധേഹത്തിന്റെ എനർജി നോക്കൂ. ക്യാമറ ഓണാവുമ്പോൾ ലാലേട്ടനിൽ അത്ഭുതകരമായതെന്തോ സംഭവിക്കുന്നു. എന്റെ കൈ ഒടിഞ്ഞിരിക്കുന്നതിനാൽ അദ്ദേഹം എന്നെ ഡാൻസ് ചെയ്യാൻ അനുവദിച്ചില്ല. പറഞ്ഞുതന്നാൽ മതി, ഞാൻ ചെയ്യാം എന്നദ്ദേഹം പറഞ്ഞു. എനിക്ക് ഉള്ളിൽ ശരിയാകുമോ എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷേ, ഷോട്ട് എടുത്തപ്പോൾ അത്ഭുതപ്പെട്ടുപോയി. പാട്ടിന്റെ ക്ലൈമാക്സിൽ ലാൽ ഉറിയടിക്കുന്ന രംഗമുണ്ട്. 10-12 അടി ഉയരത്തിൽ നിന്ന് ലാൽ താഴെ വീണു. പ്രിയദർശനും എല്ലാവരും പേടിച്ചുപോയി. ലാലിന് ഇത്തരം വീഴ്ചകളൊന്നും വിഷയമേയല്ല. അഭിനയത്തിലെ ഫ്ലക്സിബിലിറ്റി അദ്ദേഹത്തിന് നൃത്തത്തിലുമുണ്ട്.”

Comments are closed.