എന്റെ വസ്ത്രധാരണത്തെ പറ്റി കുറ്റം പറഞ്ഞവർക്ക് ഇതാ പിടിച്ചോ എന്റെ മറ്റൊരു ഫോട്ടോ – മാളവിക മോഹൻദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെളളിത്തരിയിൽ എത്തുകയും പിന്നീട് തമിഴ്, ബോളിവുഡ് സിനിമകളുടെ ഭാഗമാകുകയും ചെയ്ത നടിയാണ് മാളവിക മോഹൻ. ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക. രജനികാന്ത് ചിത്രം പേട്ടയിൽ ഒരു നല്ല വേഷത്തിൽ എത്തിയ മാളവിക ഇപ്പോൾ വിജയ് ദേവാരകൊണ്ട ചിത്രം ഹീറോയിലാണ് അഭിനയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പ്രേക്ഷകരുമായി സംവദിക്കാൻ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഉപയോഗിക്കാറുണ്ട്


പലപ്പോഴും സെലിബ്രിറ്റികൾ പ്രത്യേകിച്ച് നടിമാർ അവർ ഇടുന്ന ഫോട്ടോകളുടെ പേരിലുള്ള സദാചാര ആക്രമണത്തിന് വിധേയമാകാറുണ്ട്. ചിലർ ഇത്തരം സദാചാര അക്രമണങ്ങളോട് പ്രതികരിക്കാതിരിക്കുമ്പോൾ മറ്റു ചിലർ അതെ നാണയത്തിൽ മറുപടിയും നൽകും. ഇപ്പോളിതാ അത് പോലെ ഒരു മറുപടി സമൂഹ മാധ്യമങ്ങളിലെ സദാചാര വാദികൾക്ക് നൽകിയിരിക്കുകയാണ് മാളവിക. സ്ലീവ്‌ലെസ് ടോപ്പും ഷോർട്സും ഇട്ട ഒരു ഫോട്ടോ മാളവിക അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെയാണ് സദാചാര വാദികൾ എത്തിയത്


അതിനുള്ള ചുട്ട മറുപടി നൽകി മാളവികയും രംഗത്തെത്തി. തന്റെ മറ്റൊരു ഫോട്ടോ ഷെയർ ചെയ്തു കൊണ്ടാണ് താരം മറുപടി നൽകിയത്. “‘മാന്യയായ പെണ്‍കുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തില്‍ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാന്‍ ധരിക്കും.’ എന്നാണ് മാളവിക സദാചാര വാദികൾക്ക് കുരു പൊട്ടുന്ന കണക്കിന് പുതിയ ഫോട്ടോ ഷെയർ ചെയ്ത ശേഷം പറഞ്ഞത്

Comments are closed.