എന്റെ ജീവിതത്തിലെ ജാനു – എന്നാൽ അവളെ ഞാൻ തേടി പോയിട്ടില്ല!!!റാമിന്റെയും ജാനുവുന്റെയും ജീവിതങ്ങൾ അത്ര പെട്ടന്നൊന്നും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ നിന്നൊന്നും മാഞ്ഞു പോകില്ല. പ്രണയത്തിന്റെ അനുഭൂതി പകർന്നു തന്ന മനോഹര കാവ്യമായ 96 ലെ കഥാപാത്രങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ തന്നെയാണ് ജീവിക്കുന്നത്. നഷ്ട പ്രണയത്തിന്റെ ഓർമ്മകളിലെ മാധുര്യം ഏതൊരു മനുഷ്യനും ഇഷ്ടപെടുന്ന ഒന്നാണ്.

ചിത്രത്തിൽ റാമിന്റെ വേഷത്തിൽ എത്തിയ വിജയ് സേതുപതിയോട് അടുത്തിടെ വനിതാ നടത്തിയ അഭിമുഖത്തിൽ സ്വന്തം ജീവിതത്തിലെ ജാനുവിനെ പറ്റി ചോദിച്ചിരുന്നു. തന്റെ ജീവിതത്തിൽ ജാനുവിനെ പോലെ ഒരുവൾ ഉണ്ടായിരുനെന്നു പറഞ്ഞ വിജയ് സേതുപതി അവളെ പറ്റി മനസ് തുറന്നത് ഇങ്ങനെ “നാലാം ക്ലാസിൽ പഠിക്കുമ്പോളാണ് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നത്. അവളെ കാത്തു നിൽക്കുന്നതും അവൾ എന്റെ കാത്തിരിപ്പിന് മറുപടിയായി ഒരു പുഞ്ചിരി നൽകുന്നതും കണ്ടു ഒരു കൂട്ടുകാരനാണ് ഇത് ലവ് ആണെന്ന് പറയുന്നത്. ലവ് എന്ന വാക്കു കേൾക്കുന്നത് പോലും അപ്പോഴാണ്. അന്നൊക്കെ പക്കാ മലയാളം മീഡിയം സ്കൂൾ ആണ്. സണ്ഡേ മണ്ഡേ ട്യൂസ്ഡേയ് പോലും അഞ്ചാം ക്ലാസ് എത്തുമ്പോഴാണ് പഠിച്ചത്.

കടം കയറിയതോടെ എല്ലാം വിറ്റു ഞങ്ങൾ ചെന്നൈയിലേക്ക് വണ്ടി കയറി. ആറാം ക്ലാസ്സിൽ പുതിയ സ്കൂളിൽ എത്തിയതോടെ എന്റെ ജീവിതം മാറി, അവളാണ് എന്റെ ജാനു. എന്നാൽ ഞാൻ അവളെ അന്വേഷിച്ചു പോകണോ പിന്നാലെ ചെല്ലാനോ ഞാൻ ശ്രമിച്ചില്ല ” തന്റെ ജീവിതത്തിലെ ജാനുവിനെ പറ്റി വിജയ് സേതുപതി മനസ് തുറന്നത് ഇങ്ങനെ.

Comments are closed.