എന്നവളെ എന്ന ഗാനത്തിന്റെ തെലുങ്ക് വേർഷൻ പാടി വീട്ടമ്മ – അഭിനന്ദനം അറിയിച്ചു റഹ്മാൻഎന്നവളെ എന്ന ദേശിയ അവാർഡ് ലഭിച്ച പ്രശസ്തമായ ഗാനത്തിന്റെ തെലുങ് വേർഷൻ പാടിയ വീട്ടമ്മയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോളിതാ അതെ ഗാനത്തിന്റെ സംഗീത സംവിധായകനായ എ ആർ റഹ്മാൻ ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. Unknown, anonymous, beautiful voice…എന്നാണ് അദ്ദേഹം വീട്ടമ്മയുടെ ഗാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗോദാവരി ജില്ലയിലെ വടിസാളേവരു സ്വദേശിയായ ബേബിയാണ് ഈ സ്ത്രീയെന്നും, തെലുങ്കിലെ പ്രശസ്തനായ സംഗീത സംവിധായകൻ കോടി ഈ സ്ത്രീക്ക് അടുത്ത ചിത്രത്തിൽ പാടാൻ അവസരം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. ഏഴു ലക്ഷത്തിനു മുകളിൽ പേരാണ് ഈ വീഡിയോ കണ്ടത്. നിരവധി കമെന്റുകളും പാട്ടിനു ലഭിച്ചിട്ടുണ്ട്.

എ ആർ റഹ്മാന്റെ പോസ്റ്റിന്റെ താഴെ ഈ സ്ത്രീക്ക് അടുത്ത ചിത്രത്തിൽ പാടാൻ അവസരം കൊടുക്കാമോ എന്ന് നിരവധി പേര് ചോദിക്കുന്നുണ്ട്. 1994 ൽ പുറത്തിറങ്ങിയ കാതലനിലെ ഗാനമാണ് എന്നവളെ. ഇത് പാടിയ പി ഉണ്ണികൃഷ്ണന് നിരവധി അവാർഡുകൾ ഈ ഗാനത്തിന്റെ പേരിൽ ലഭിച്ചിട്ടുണ്ട്

Comments are closed.