എനിക്ക്‌ സ്റ്റാർ ആവണമെന്നുള്ള അത്തരം ആഗ്രഹവും ഒന്നുമില്ല.ഒരു നടൻ എന്ന രിതിയിൽ അറിയാനാണ് ആഗ്രഹവും- പ്രിത്വിരാജ്പൃഥ്വിരാജ് എന്ന നടൻ മലയാള സിനിമയിലെ ഏറ്റുവും വലിയ താരമായി മായി കൊണ്ടിരിക്കുന്ന ഈ വേളയിൽ പൃഥ്വിരാജിന്റെ സിനിമ റിലീസിനെത്തുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്കു പ്രതീക്ഷകൾ വാനോളമാണ്.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം മലയാള സിനിമയില്‍ വ്യക്തമായ ഒരു സ്ഥാനം നേടിയെടുക്കാനും നടനെന്ന നിലയില്‍ പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട് പറയാം. 19- ാം മത്തെ വയസില്‍ ആണ് നായകനായി പൃഥ്വിരാജ് മലയാള സിനിമയിലേക്ക് വന്നത് . അതും ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായ സിനിമാ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നടൻ എന്ന നിലയിൽ നല്ല നേട്ടങ്ങൾ കൈവരിക്കാൻ പൃഥ്വിരാജിന് സാധിച്ചു. അത് അദ്ദേഹത്തിന്റെ കഴിവും അർപ്പണബോധവും കൊണ്ട് തന്നെയാണ്. അഭിനയത്തിന്റെ കാര്യത്തിൽ യുവ താരങ്ങളിൽ കൂടുതൽ പരിചയ സമ്പത്തുള്ളതും പൃഥ്വിരാജിന് തന്നെയാണ്. അനുഭവ സമ്പത്തിന്റെ ഗുണം പ്രേക്ഷകര്‍ക്ക് പൃഥ്വിരാജിന്റെ അഭിനയത്തില്‍ നിന്നും മനസിലാകും.

ഇത്രയും നേട്ടങ്ങൾ മലയാള സിനിമയിൽ കൈവരിച്ചിട്ടും തനിക്കൊരു വലിയ സ്റ്റാർ ആകണമെന്നും. താൻ സ്റ്റാർഡത്തിൽ വിശ്വസിക്കുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമ “ടിയാന്റെ ” വിശേഷങ്ങൾ എന്റർടൈൻമെന്റ് കോർണറിനോട് പങ്കുവയ്ക്കുന്ന വേളയിൽ ആണ് ഇത് പറഞ്ഞത്

” സിനിമയിൽ വന്നതിന് ശേഷം ഒരു സൈഡിൽ എനിക്ക് സ്റ്റാർ പരിവേഷം ചാർത്തി കിട്ടിട്ടുണ്ട്. പക്ഷേ എനിക്ക്‌ സ്റ്റാർ ആവണമെന്നുള്ള അത്തരം ആഗ്രഹവും ഒന്നുമില്ല. എന്റെ അടുത്ത ചിത്രം വലിയ ഹിറ്റാകേണ്ടത് എന്റെ വലിയൊരു പ്രയോരിറ്റി അല്ല. എന്നെ വച്ചു സിനിമയെടുക്കുമ്പോൾ ഒരു റിസ്ക് ഉണ്ട് അത് ഹിറ്റ്‌ ആകുമോ ഇല്ലയോ എന്നത്. ഞാൻ എനിക്ക് ചെയ്യാൻ തോന്നുന്ന വിഷയങ്ങളെ ആണ് ഞാൻ സിനിമയായി ചെയുന്നത് അതുകൊണ്ടുതന്നെ എന്റെ സിനിമകൾ ഒരു പ്രത്ത്യേക രീതിയിൽ എടുക്കേണ്ടതായതുകൊണ്ടുതന്നെ അവയെല്ലാം കൂടുതൽ എക്സ്പെൻസീവ് ആയിരിക്കും. എന്റെ പ്രയോരിറ്റി എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ എടുകേണ്ടരീതിയിൽ എടുക്കുക അതിന്റെ ഒരു ഭാഗമാവുക എന്നതാണ് . ഒരു നടൻ എന്ന നിലയിൽ അതിൽ ഞാൻ സന്തോഷവാനാണ്. ഒരു നടൻ എന്ന രിതിയിൽ അറിയാനാണ് ആഗ്രഹവും”

Comments are closed.