ഉയരെ ട്രൈലെർ കാണാംആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ‘ഉയരെ’ എന്ന സിനിമയുടെ ട്രൈലെർ വൈറലാകുന്നു. ആസിഫ് അളിയന് ചിത്രത്തിലെ നായകൻ.ടൊവീനോയും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ വിശാല്‍ എന്ന കഥാപാത്രമായുമാണ് ചിത്രത്തിലെത്തുന്നത്. ‘ലില്ലി’, ‘തീവണ്ടി’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോൻ, ‘ആനന്ദം’, ‘മന്ദാരം’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്റെ സംവിധാനം നവാഗതനായ മനുവാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്. റഫീഖ് അഹമ്മദും ഷോബിയും ചേര്‍ന്നു ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ് .

Comments are closed.