ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനുകരിച്ചു കേരളാ പോലീസ് ..!!ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയുന്ന ചിത്രമാണ് ഉണ്ട. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ഒരു പിടി യുവതാരങ്ങളും അഭിനയിക്കുന്നുണ്ട് .ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ‘ഉണ്ട’ പറയുന്നത്.ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു

വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. പിന്നാലെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തെത്തിത്തുടങ്ങി.മണികണ്ഠൻ എന്ന പോലീസ് ഓഫീസർ ആയി ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആയി വാഹനത്തിന്റെ ടയർ മാറാൻ ശ്രമിക്കുന്ന ഒരു കൂട്ടം പോലീസുകാരുടെ ചിത്രമാണ് പുറത്തു വിട്ടത്. മമ്മൂട്ടിയുടെ നിർദേശപ്രകാരമാണ് അത്തരം ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് . തന്റെ കഥാപാത്രത്തിന് മാത്രമല്ല സിനിമയിലുള്ള മറ്റു കഥാപാത്രങ്ങളെയും പ്രേക്ഷകർ അറിയണമെന്ന് ചിന്തയിലാണ് അദ്ദേഹം ഇങ്ങനെ ഒരു നിർദേശം നൽകിയത്

ഇപ്പോഴിതാ സബ് ഇൻസ്‌പെക്ടർ മണി സാറിനെയും ടീമിനേയും അനുകരിച്ച് കേരള പൊലീസ് പുറത്തിറക്കിയ ഉണ്ട സ്പെഷ്യൽ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.കേരളാ പൊലീസിലെ അംഗങ്ങൾ ഉണ്ടയുടെ ഫസ്റ്റ് ലൂക്കിലേതു പോലെ അണിനിരന്നു ഒരുക്കിയ സ്പെഷ്യൽ പോസ്റ്റർ ആണിത്.പേര് പ്രഖ്യാപിച്ചത് മുതലുള്ള കൗതുകം സിനിമ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്.ബോളിവുഡ് ആക്ഷൻ മാസ്റ്റർ ശ്യാം കൗശൽ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്

Comments are closed.