ഈ വിസിറ്റിംഗ് കാർഡിന്റെ ഉടമയേ അറിയുമോ..? !! ഇന്നയാൾ തമിഴിൽ മികച്ച നടന്മാരിൽ ഒരാളാണ്സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയുടെ കൊടുമുടികൾ നടന്നു കയറിയ ഒരാളാണ് വിജയ് സേതുപതി. ജൂനിയർ ആര്ടിസ്റ് ആയി സിനിമയിലെത്തി വർഷങ്ങൾ നീണ്ട കഷ്ടപ്പാടുകൾക്ക് ഒടുവിലാണ് അദ്ദേഹം പ്രശസ്തിയുടെ പടവുകൾ കയറുന്നത്. തമിഴ് സിനിമയിൽ ഇപ്പോൾ സേതുപതി വസന്തമാണ്. കൈ നിറയെ വ്യത്യസ്തമാർന്ന പ്രൊജെക്ടുകളുമായാണ് സേതുപതി ലൈമലൈറ്റിൽ തിളങ്ങിനിൽകുന്നത്.

പരിഹസിച്ചവരും പുച്ഛിച്ചവരും ഇന്ന് അയാളെ കാണുമ്പോൾ ഒന്ന് വണങ്ങാറുണ്ട്, അത് കാലത്തിന്റെ മധുര പ്രതികാരം തന്നെയാണ്. വിജയ് സേതുപതി വ്യത്യസ്തനാകുന്നത് അയാളുടെ ജീവിതം കൊണ്ട് തന്നെയാണ്. നമ്മൾ ഒരു ലക്ഷ്യത്തിനു വേണ്ടി ഒരുപാട് കഷ്ടപെടുമ്പോൾ, അധ്വാനിക്കുമ്പോൾ ചിലപ്പോൾ കണ്ണ് തുറക്കാത്ത ദൈവങ്ങൾക്ക് പോലും നമ്മെ കൈപിടിച്ചുയർത്താൻ തോന്നും, അങ്ങനെ മുകളിലെത്തുമ്പോൾ നമ്മൾ ലോകത്തിനു നേരെ നോക്കി ചിരിക്കുന്ന ഒരു ചിരിയുണ്ടല്ലോ അതിലും മാസ്സ് ഈ ലോകത്തു ഒന്നുമുണ്ടാകില്ല, ഈ മനുഷ്യന്റെ ചിരി അത്തരത്തിൽ ഉള്ള ഒന്ന് തന്നെയാണ്

ഷോർട് ഫില്മുകളിലൂടെയും നാടകങ്ങളിലൂടെയും തുടങ്ങിയ കലാ ജീവിതം വിജയ് സേതുപതിയെ എത്തിച്ചത് ഇന്നിന്റെ മക്കൾ സെൽവനിൽ ആണെങ്കിൽ അതിന്റെ ഇന്ധനം അയാളുടെ കഠിനാധ്വാനം തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒന്നുണ്ട്, വർഷങ്ങൾക്ക് മുൻപ് സിനിമയിൽ എത്തപെടാൻ സ്ട്രഗിൾ ചെയുന്ന സമയത്തുള്ള വിജയ് സേതുപതിയുടെ വിസിറ്റിംഗ് കാർഡ് ആണത്. ഇന്നാ കാർഡിന്റെ ഉടമ തമിഴിലെ ഏറ്റവും മികച്ച സിനിമ നടന്മാരിൽ ഒരാളാണ്

Comments are closed.