ഇഷ്ടമില്ലെങ്കിൽ കൂടി സിനിമയ്ക്കു വേണ്ടി മൊട്ടയടിച്ച ഷംന കാസിം !!!ഷംന കാസിം, ഒരുപാട് ഡാൻസ് ഷോകളിലൂടെയും ചെറിയ വേഷങ്ങളിലൂടെയും മലയാളികക്ക് പരിചിതയായ നടി. ഒരുപക്ഷെ വര്ഷങ്ങളായി വന്നിട്ടും ഷംനക്ക് അത്രകണ്ട് നല്ല വേഷങ്ങൾ ലഭിച്ചിട്ടില്ലെന്ന്‌ വേണം പറയാൻ. സിനിമാ മേഖല വളരെക്കുറച്ചു മാത്രം ഉപയോഗിച്ചിട്ടുള്ള ഷംനയുടെ അടുത്തിടെ ഒരു അവാർഡ് വേദിയിലെ രൂപം കണ്ടു എല്ലാവരും ഞെട്ടിയിരുന്നു. മൊട്ടയടിചു പുതിയ ലുക്കിൽ ഷംന എത്തിയപ്പോൾ ഒരു പുരികമുയർത്തി നോക്കാതിരുനില്ല എല്ലാവരും. എന്തിനു വേണ്ടിയാണ് മൊട്ടയടിച്ചതെന്നു ഷംന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് പറഞ്ഞതിങ്ങനെ..

“കൊടി വീരൻ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഈ ലുക്ക്‌. ശശികുമാർ ആണ് നായകൻ. ശവരകത്തി എന്ന ചിത്രത്തിൽ ഒരു ബധിരയായ ഗർഭണിയുടെ റോൾ ചെയ്തത് കണ്ടിട്ടാണ് സംവിധായകൻ മുത്തയ്യ ഈ റോളിനെ പറ്റി പറയുന്നത്. ആദ്യം ചെയ്യണ്ട എന്നാണ് വിചാരിച്ചിരുന്നത്. തുടർന്നു സ്ക്രിപ്റ്റ് ഒന്ന് വായിച്ചു നോക്കിയിട്ട് പറഞ്ഞാൽ മതി എന്ന് അവരുടെ ഭാഗത്തു നിന്നും മറുപടി വന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ നല്ല റോളാണെന്നും, മൊട്ടയടിക്കേണ്ടത് സ്ക്രിപ്റ്റിന്റെ ആവശ്യകതകളിൽ ഒന്നാണെന്നും മനസിലായി. ഏറെ ഇഷ്ടമായത് കൊണ്ട് തന്നെയാണ് ഈ റോൾ ചെയ്യാൻ തീരുമാനിച്ചത്. മൊട്ടയടിക്കുന്നത് ഒഴിവാക്കാൻ പറ്റാത്തതായതിനാൽ ഒടുവിൽ ചെയ്യേണ്ടതായി വന്നു.നിരവധി സ്റ്റേജ് ഷോകൾ ഉള്ളത് കൊണ്ട് മൊട്ടയടിച്ചാൽ പ്രശ്നമാകുമോ എന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷവും അഞ്ച് സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തു, വിഗ് വയ്ക്കേണ്ടി വന്നുവെന്നു മാത്രം..

ഒരുപക്ഷെ ഒരുപാട് നാളത്തെ അധ്വാനത്തിന് ഷംനക്ക് ഈ ചിത്രത്തിലൂടെയാകും ഫലം ലഭിക്കുന്നത്. ഷംനയെ പറ്റി ഓർക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ആ മുടിയിഴകൾ അവിടെ ഇല്ലാതാകുമ്പോൾ പോലും ഈ നടിയോട് ബഹുമാനം തന്നെയാണ്, കഥാപാത്രത്തിന് വേണ്ടി എന്ത് ചെയ്യാനുള്ള മനസിന്‌ ഒരു സല്യൂട്ട്…

Comments are closed.