ഇളയദളപതിക്കു കീർത്തി സുരേഷിന്റെ സമ്മാനംഒരു പക്ഷേ തമിഴ് സിനിമയിൽ ആരാധകർ ഏറ്റവും കൂടുതൽ കൊണ്ടാടിയ ജന്മദിനം ഇന്നലെ ആയിരുന്നു. ജൂൺ 22 ഇളയദളപതി വിജയ്‌യുടെ ജന്മദിനം . ജന്മദിന വേളയിൽ തന്റെ ആരാധകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിജയ്ക്ക് ഒരുപാട് ജന്മദിന ഉപഹാരങ്ങൾ ലഭിക്കുകയുണ്ടായി. കൂടാതെ സിനിമാമേഖലയിലെ ഒട്ടുമിക്ക ആളുകളും ആശംസകളുമായി എത്തിയിരുന്നു. വിജയ്‌ക്ക്‌ ജന്മദിനോപഹാരവുമായി നടി കീർത്തി സുരേഷും എത്തിയിരുന്നു. ഇളയ ദളപതി വിജയ്‌ക്കൊപ്പം കീർത്തി സുരേഷ് ഭൈരവ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു. തന്റെ സഹപ്രവർത്തകയായ കീർത്തിയിൽ നിന്നും വിജയ്‌ക്ക് ലഭിച്ച സമ്മാനം എന്താണെന്ന് അറിയണോ ?

അത് മറ്റൊന്നും അല്ല, കീർത്തി സുരേഷ് സ്വന്തം കൈപ്പടയാൽ വരച്ച വിജയ്‌യുടെ ഒരു തകർപ്പൻ ചിത്രം.

” എന്നെന്നേക്കും ഈ വിജയഗാഥ തുടരട്ടെ എന്ന് നിങ്ങളുടെ അനേകമായിരം ആരാധികമാരിൽ ഒരാൾ ” . എന്നൊരു സ്നേഹ കുറിപ്പും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു .

പ്രൊഡ്യൂസർ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകൾ കീർത്തി സുരേഷ് ഫാഷൻ ഡിസൈനിങ്ങിൽ പോസ്റ്റ്‌ ഗ്രാജുയേഷൻ നേടിയതിന് ശേഷമാണ് താരം സിനിമയിൽ സജീവമായത്. ഇളയദളപതിയുടെ കടുത്ത ആരാധികയായ കീർത്തി സുരേഷ് വിജയ്ക്ക് നൽകിയ ജന്മദിന സമ്മാനം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആണ് പങ്കുവച്ചത്

Comments are closed.