ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ കിടിലന്‍ ടീസർ കാണാം!!!ആദ്യ ചിത്രം കൊണ്ട് തന്നെ പ്രണവ് മോഹന്‍ലാലിനോളം ആരാധകരെ നേടിയ താരങ്ങളൊന്നും ഉണ്ടായിട്ടില്ല. ആദി എന്ന പ്രണവ് മോഹൻലാലിൻറെ കന്നി ചിത്രം നേടിയത് 30 കോടിയിലേറെ കളക്ഷൻ ആണ്. ആക്ഷൻ രംഗങ്ങളിലെ അതി ഗംഭീര പ്രകടനത്തിലൂടെ ആദിയെ പ്രണവ് മറ്റൊരു തലത്തിൽ എത്തിച്ചു എന്നതാണ് സത്യം. പാർക്കർ എന്ന ആയോധന കല സ്വായത്തമാക്കി പ്രണവ് ചെയ്ത ആക്ഷൻ രംഗങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് വമ്പൻ കൈയടിയാണ് ലഭിച്ചത്.

പ്രണവിന്റെ രണ്ടാം ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന വമ്പൻ വിജയത്തിന് ശേഷം അരുൺ ഗോപി ടോമിച്ചൻ മുളകുപാടം എന്നിവർ ഒന്നിക്കുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലെ ഹൈ ലൈറ്റ് ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് പറയുന്നു. ആക്ഷൻ ഓറിയെന്റഡ് സിനിമ ആണെങ്കിലും ഒരു പ്രണയകഥ കൂടെ ചിത്രം പറയുന്നുണ്ട്. അരുൺ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണിത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ടീസർ പുറത്തു വന്നിട്ടുണ്ട്. ദുല്‍ഖര്‍ സൽമാൻ തന്‍റെ ഔദ്യോഗിക ഫൈസ്ബൂക് പേജിലൂടെ ആണ് ടീസർ പുറത്തു വിട്ടിരിക്കുന്നത്. ടീസർ കാണാം…

Comments are closed.