ഇന്നും അന്തസ്സോടെ അധ്വാനിച്ചു ജീവിക്കുന്നു അതാണ് ജീവിതം എന്തൊക്കെ വന്നാലും അത് മുന്നോട്ട് തന്നെ പോകും.25 ഓളം വർഷത്തെ സിനിമ ജീവിതം .60 ഓളം ചിത്രങ്ങൾ ..50 വർഷത്തെ നാടക ജീവിതം …. തൃപ്പൂണിത്തറ കണ്ണൻ കുളങ്ങരയിൽ അതിരാവിലെ ചെന്നാലും ആദ്യം തുറക്കുന്ന കടകളിൽ ഒന്നുണ്ട് …ജുബ്ബധാരിയായ ഒരു കടയുടമ അവിടെ പത്രവും വായിച്ചു ഉണ്ടായേക്കും …അയാളെ നിങ്ങൾ അറിയും …കെ.ടി എസ് പടന്നയിൽ
.
സിനിമ നടൻ എന്ന ജീവിത വേഷം അഴിച്ചു വച്ച് ജീവിക്കാനുള്ള വഴി തേടുന്ന ഈ മനുഷ്യൻ സോഡാ നാരങ്ങാ ഒരുക്കുന്ന വിധം കണ്ടാൽ ഇത് നമ്മൾ സിനിമകളിൽ കണ്ട ആ പടന്നയിൽ തന്നെയാണോ എന്ന് തോന്നിപോകും, വര്ഷങ്ങളായി ആ ജോലിയിൽ തുടരുന്ന ആളെന്ന പോലെ മികവും ചാരുതയും അതിനുണ്ട്. കാലത്തെയും ജീവിതത്തെയും പഴി പറയാതെ ആ മനുഷ്യൻ മുന്നോട്ട് നടക്കുകയാണ്. പല്ലില്ലാത്ത മോണ കാട്ടി തൊറ്റു കൊടുക്കാൻ മനസില്ല എന്ന് പറഞ്ഞു കൊണ്ട്

ഇരുപതു വർഷക്കാലം സിനിമയിൽ അഭിനയിച്ചിട്ടും വലുതായി ഒന്നും സമ്പാദിക്കാൻ ആ മനുഷ്യന് കഴിഞ്ഞിട്ടില്ല. 50 വർഷത്തെ കലാ ജീവിതം മെച്ചപ്പെട്ടൊന്നും നൽകിയില്ല. പരാതികൾ പറയാനുണ്ടെങ്കിൽ അത് ആവോളമുണ്ട്. പക്ഷെ അങ്ങനെ പറഞ്ഞിരുന്നാൽ ജീവിക്കാനാകുമോ എന്നാണ് പടന്നയിലിന്റെ ചോദ്യം. സിനിമകളിൽ അഭിനയിച്ചിട്ടും രക്ഷപെട്ടില്ലലോ എന്ന ചോദ്യത്തിന്റെ ഉത്തരമെന്നോണമാണ് ഇനിയുള്ള ജീവിതത്തെ വലിച്ചു മുന്നോട്ട് കൊണ്ടുപോകാനാണ് കണ്ണൻ കുളങ്ങരയിൽ വർഷങ്ങൾക്ക് മുൻപ് കട തുടങ്ങിയത്


സിനിമ എന്നതൊരു മായിക ലോകമാണ് അവിടെ രക്ഷപെട്ടവരേക്കാൾ കഷ്ടപെട്ടവർ ആണ് കൂടുതൽ എന്ന തിരിച്ചറിവ് ഈ മനുഷ്യനെ ഈ എൺപത്തി അഞ്ചാം വയസിലും സോഡാ നാരങ്ങയും സിഗരറ്റും വിറ്റു കുടുംബം പുലർത്താൻ പ്രാപ്തനാക്കി. ഇപ്പോഴത്തെ ജീവിത മാർഗം കണ്ടു കണ്ണ് തള്ളി നില്കുന്നവരോട് സ്വതസിദ്ധമായ ആ ചിരി മാത്രമേ ഈ വൃദ്ധന് സമ്മാനിക്കാനുള്ളു.

തോറ്റു കൊടുക്കാൻ എളുപ്പമാണ്, പക്ഷെ ഇതുപോലെ ഈ പ്രായത്തിലും നെഞ്ച് വിരിച്ചു നിന്ന് വിധിയെ നോക്കി ചിരിക്കാൻ അതിനൊരു വല്ലാത്ത കഴിവ് തന്നെ വേണം. വീണിടത്തു കിടക്കുന്നവരേക്കാൾ വീണ്ടും എഴുനേറ്റു മുന്നോട്ട് ഓടുന്നവരെ ലോകം എന്നും സ്മരിക്കും. ഈ പ്രായത്തിലും അധ്വാനിക്കാൻ മടിയില്ലാത്ത ഈ വൃദ്ധനെയും.
സിനിമയിൽ അവസരം കുറഞ്ഞെങ്കിലും അദ്ദേഹം ഇന്നും അന്തസ്സോടെ അധ്വാനിച്ചു ജീവിക്കുന്നു
അതാണ് ജീവിതം എന്തൊക്കെ വന്നാലും അത് മുന്നോട്ട് തന്നെ പോകും.
ജിനു അനിൽകുമാർ

Comments are closed.