ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ദൈർഖ്യമേറിയ ചെയിസ് രംഗവുമായി സാഹോ – പിന്നണിയിൽ ലോക പ്രശസ്ത സ്റ്റണ്ട് മാസ്റ്റർബാഹുബലി എന്ന ചിത്രത്തിന് ശേഷം പ്രഭാസ് എന്ന നടന്റെ മാർക്കറ്റ് വാല്യൂ ഇന്ത്യയിലെ ഏറ്റവും വലിയ നടന്മാർക്കൊപ്പം തന്നെയാണ്. 100 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന പ്രഭാസിന്റെ സാഹോ പുറത്തിറങ്ങുന്നത് 6 ഭാഷയിലാണ് എന്നത് തന്നെ പ്രഭാസിന്റെ ബ്രാൻഡ് വാല്യൂ എത്രയും ഉയർന്നതാണെന്നു സൂചിപ്പിക്കുന്നു. ഒരു ആക്ഷൻ ത്രില്ലെർ ആയ സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ടീം പുറത്തു വിട്ടിരുന്നു. ഒരു ആക്ഷൻ ത്രില്ലെർ ആയി ഒരുങ്ങുന്ന സാഹോയിൽ വമ്പൻ സ്ടണ്ട് രംഗങ്ങളാണ് പ്രത്യേകത എന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹോളിവുഡ് സ്ടണ്ട് കോർഡിനേറ്റർ കെന്നി ബേറ്റ്സ് ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുക

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നീണ്ട ചെയ്‌സ് സീക്യുൻസുകളിൽ ഒന്നാണ് സാഹോയിൽ കാണാൻ കഴിയുക എന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ദുബായ് ബുർജ് ഖലീഫ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ മുന്നേറുന്ന ഇരുപതു മിനിറ്റിലധികം നീളമുള്ള ചെയ്‌സ് രംഗമാകുമിത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ആയ ആക്ഷൻ രംഗങ്ങളിൽ ഒന്നാകുമിതെന്നും സാഹോ ടീം അറിയിച്ചു. കാറുകൾ, ട്രക്ക്കൾ, ബൈക്ക് എന്നിവ ഉൾപ്പെടുന്ന ഈ ചെയ്‌സ് സീനിൽ ദുബായ്യിലെ അംബര ചുംബികളായ കെട്ടിടങ്ങളും ഭാഗമാകും എന്നറിയുന്നു. ഹോളിവുഡ് ചിത്രങ്ങളായ ഡൈ ഹാർഡ്, ട്രാൻസ്ഫോർമേഴ്‌സ് എന്നിവയുടെ സ്ടണ്ട് മാസ്റ്റർ ആണ് കെന്നി. യെന്തിരൻ 2 വിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്

അബുദാബിയിൽ ഒരു ആഴ്ച നീണ്ട ചിത്രീകരണമാകും ഉണ്ടാകുക. ഇതിനു മുൻപ് ബുർജ് ഖലീഫയിൽ കുറച്ചു ദിവസത്തെ ഷൂട്ട് ഉണ്ടായിരിക്കും, ഹിന്ദി സിനിമയായ വെൽക്കം ആണ് ഇതിനു മുൻപ് അവിടെ ഷൂട്ട് ചെയ്തിട്ടുള്ള ചിത്രം. ചെയ്‌സിന്റെ ആദ്യ കുറച്ചു ഭാഗങ്ങൾ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ഒരാഴ്ച മുൻപ് ചിത്രീകരിച്ചിരുന്നു, ഇതിന്റെ ബാക്കി രംഗങ്ങളാണ് ബുർജ് ഖലീഫയും, അബുദാബിയിലുമായി ചിത്രീകരിക്കുന്നത്

Comments are closed.