ഇങ്ങനെയാണോ നമ്മുടെ ക്ലാസിക് സിനിമകൾ നാളത്തെ തലമുറ കാണേണ്ടത്1907 ലാണ് കേരളത്തിൽ ഒരു സിനിമ ഹാൾ അതായത് ഒരു തിയേറ്റർ എത്തുന്നത്. ജോസ് കാട്ടുക്കാരൻ ആയിരുന്നു ഒരു സിംഗിൾ ഫിലിം പ്രൊജക്ടർ ഉപയോഗിച്ച് പ്രവർത്തിച്ച സിനിമ ഹാൾ തുടങ്ങിയത്. 1928 ൽ പുറത്തിറങ്ങിയ വിഘാത കുമാരനാണ് ആദ്യ മലയാള സിനിമ എന്നാണ് ചരിത്രങ്ങളിൽ പിന്നീട് മാർത്താണ്ഡ വർമയും ബാലനും അങ്ങനെ കഴിഞ്ഞ ആഴ്ച റിലീസായ കെയർഫുൾ വരെ എത്തി നില്കുന്നു മലയാള സിനിമയുടെ ചരിത്രം. ഞാൻ നേരത്തെ സൂചിപ്പിച്ച വിഗത കുമാരന്റെ കാര്യത്തിലെ അതിശയോക്തി അതായത് ചരിത്രങ്ങളിൽ പറയുന്നു എന്ന് സൂചിപ്പിച്ചത് തന്നെയാണ് ഈ ലേഖനത്തിന്റെ അന്തഃസത്ത. വിഗതകുമാരൻ എന്ന ചിത്രത്തിന്റെ ഒരു പ്രിന്റ് പോലും ബാക്കി കിട്ടാത്ത രീതിയിൽ നശിച്ചു പോയിരുന്നു. ഒരു തെളുവുമില്ലാതെ നശിച്ചു പോയ മലയാള സിനിമയുടെ തുടക്കം. പോകെ പോകെ ഒരു നൂറു വർഷങ്ങൾ കഴിയുമ്പോൾ നമ്മൾ ഇന്ന് മഹത്തരം എന്ന് വിശേഷിപ്പിക്കുന്ന പല ചിത്രങ്ങളുടെയും ഒരു നല്ല കോപ്പി എങ്കിലും ആ തലമുറയ്ക്ക് കിട്ടുമോ എന്ന് നമ്മൾ ആലോചിക്കേണ്ട നേരം കഴിഞ്ഞു. സിനിമകൾ ക്വാളിറ്റി പോകാതെ പ്രിസെർവ് ചെയ്തു വയ്ക്കാനുള്ള മാർഗങ്ങൾ നാം കൈക്കൊണ്ടില്ലെങ്കിൽ വിഗത കുമാരന് സംഭവിച്ചത് വീണ്ടും അവർത്തിക്കപെടും.

വളരെ അധികം തിരഞ്ഞിട്ടാണ് മതിലുകൾ എന്ന സിനിമയുടെ youtube link കിട്ടിയത്,പറയാൻ വന്നത് സിനിമയെ കുറിച്ചല്ല മറിച്ചു നമ്മുടെ സിനിമയിലെ all time classic കൾ എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഇത്തരം സിനിമകളുടെ preserve ചെയ്യുന്ന രീതിയെ കുറിച്ചാണ്, വളരെയധികം വേദന തോന്നി ഈ സിനിമ കണ്ടപ്പോൾ, അഭിനേതാക്കളുടെ emotions ഒന്നും പോലെ കണാൻ പറ്റാത്ത രീതിയിൽ കറുത്ത് ഇരുണ്ടിരിക്കുന്നു,ഇങ്ങനെയാണെങ്കിൽ എന്തിനാണ് സിനിമ കാണുന്നത്. 1990 ലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്, 1940 കളിലെ ഒരു hollywood സിനിമ എടുത്തു കണ്ടാൽ മനസ്സിലാകും സിനിമകളെ preserve ചെയ്യേണ്ട രീതി. ഇങ്ങനൊരു നിലപാടാണോ നല്ല സിനിമകൾക്കും അത് യാഥാർഥ്യമാക്കിയവർക്കും നൽകേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്.

പുറം രാജ്യങ്ങളിലൊക്കെ സിനിമ പ്രിസെർവ് ചെയ്യാനായി ഒരു സിനിമയെ സംരക്ഷിക്കാനായി നാഷണൽ ഫിലിം പ്രേസേർവ് ഫൌണ്ടേഷൻ പോലുള്ള ഓർഗനൈസേഷനുകളുണ്ട്. ഓരോ സമയത്തും ഉപയോഗിക്കുന്ന ഫിലിം മേക്കിങ് അല്ലെങ്കിൽ പ്രോസസ്സിംഗ് രീതികൾക്ക് വ്യതാസമുണ്ട്. പഴയ 4 ;3 , സിനിമാസ്‌കോപ് തുടങ്ങി ഇന്നത്തെ ടെക്നോളജി വരെ സിനിമ കടന്നു പോയിരിക്കുന്നത് അസംഖ്യം പ്രവർത്തന രീതികളിലൂടെയാണ്. ഹോളിവുഡിൽ ഇപ്പോൾ മിക്ക പ്രൊഡ്യൂസര്മാരും നല്ല രീതിയിൽ പണം ഇറക്കാറുണ്ട് അവരുടെ സിനിമയുടെ പ്രൊട്ടക്ഷന് വേണ്ടി ഭാവി തലമുറ അവരുടെ സിനിമയെ പറ്റി അറിയാൻ വേണ്ടി. ഉദാഹരണത്തിന് ഓൾ ടൈം ക്ലാസ്സിക്കുകളായ ഗോഡ്ഫാദറും ഗുഡ് ബാഡ് അഗ്ലിയുമെല്ലാം ഡിജിറ്റലി രിസ്റ്റോറെഡ് ചെയ്ത ചിത്രങ്ങളാണ്. രിസ്റ്റോറേഷൻ എന്ന പ്രക്രിയ ലളിതമായ ഒന്നല്ല വളരെ ദൈർഖ്യമേറിയ ഒന്ന് തന്നെയാണ്. വെറുതെ യൂട്യൂബിൽ ഇന്ത്യൻ ക്ലാസിക് സിനിമകളുടെ രിസ്റ്റോറിങ് വഴി എന്തിനോ വേണ്ടി തട്ടിക്കൂട്ടിയ പാതി വെന്ത സിനിമ അനുഭവങ്ങളല്ല(ഉദാഹരണത്തിന് നേരത്തെ ഞാൻ പറഞ്ഞ മതിലുകൾ ) അവ. ഒരു സിനിമയുടെ പ്രിന്റ് എടുത്തു അത് കെമിക്കലി പ്രോസസ്സ് ചെയ്തു ഓരോ ഫ്രെയിം ബൈ ഫ്രെയിം വീണ്ടും ഗ്രേഡ് ചെയ്തു സൗണ്ട് റീസ്റ്റോർ ചെയ്തു അഥവാ എവിടെയെങ്കിലും മിസ് ഉണ്ടെങ്കിൽ അതിനെ റീഡബ്ബ്‌ ചെയ്തു ഒരു സിനിമയുടേതായ എല്ലാ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും എടുത്തു ഒരു പുതിയ കാലത്തിന്റെ സിനിമയാകുന്ന പ്രക്രിയ ആണത്. ഗോഡ്ഫാദർ ട്രിയോളൊജിയുടെ റീ സ്റ്റോറെഡ് വേർഷൻ ദി കൊപ്പോള റീ സ്റ്റോറേഷൻ എന്ന പേരിൽ 2008 ൽ ഡിവിഡി കളും ബ്ലൂ റേ ഡിസ്കുകളും പുറത്തിറക്കിയിരുന്നു. ആ സിനിമയുടെ യഥാർഥ ക്ലാരിറ്റിയോടെ അത് കാണാനും കൂടുതൽ പേരിലേക്ക് എത്തിക്കാനും അവർക്കാണ് ആയി. ഇത്പോലെ പല ക്ലാസ് സിനിമകളുടെയും റീ സ്റ്റോറേഷൻ അവിടെ നടക്കാറുണ്ട്, പക്കാ പ്രൊഫഷണൽ രീതിയിൽ ചെയുന്ന ഈ റീ സ്റ്റോറേഷൻ പ്രോസസ്സ് അവിടെ ഒരു ബിസ്സിനെസ്സ് തന്നെയാണ് അതുവഴി അവിടെ മികച്ച രീതിയിൽ ഡിവിഡി ബ്ലൂ റേ സൈലും ഉണ്ടാകുന്നു..

എങ്ങോ പറഞ്ഞു കേട്ടത് പോലെ തോന്നുന്നു വടക്കൻ വീരഗാഥയുടെ റീസ്റ്റോറേഷൻ നടന്നിട്ടുണ്ട് എന്ന്, അതിനെപ്പറ്റി ഒന്നും അറിയില്ല . പക്ഷെ പറഞ്ഞു വരുമ്പോൾ ഈ പ്രക്രിയ മലയാള സിനിമയിലേക്ക് എത്തിപ്പെടാൻ വളരെ പാടാണ്. കാരണം വെറും നിസാര ബഡ്ജറ്റിൽ ചെയ്തു തീർക്കുന്ന മലയാള സിനിമകൾ ഇത്തരമൊരു ലോങ്ങ് പ്രോസസ്സിലൂടെ അതായത് ഉദ്ദേശം ഒരു സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ചെയ്തു തീർക്കുന്നതിനേക്കാൾ കുടുതൽ കാശു ഉപയോഗിച്ച് റീ പ്രോസസ്സ് ചെയുക എന്നത് നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട് അത് പോലെ നമ്മുടെ ഓടിയൻസ് റേഞ്ച് വളരെ ചെറുതാണ് അത് കൊണ്ട് ആ ബിസ്സിനെസ്സ് വിജയിക്കാനും സാധ്യത കുറവാണ്. പക്ഷെ അറ്റ്ലീസ്റ്റ് ഒരു സിനിമയുടെ പിന്നിൽ പ്രവർത്തിച്ച സംവിധായകനോ അല്ലെങ്കിൽ നിർമാതാവിനോ അയാൾ തന്റെ സിനിമ ഏറെ ഇഷ്ടത്തോടെ എടുത്ത ഒന്നാണെങ്കിൽ നാളത്തെ തലമുറ ആ സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും ഇങ്ങനെ തന്നെ ചെയ്യണം. അല്ലാതെ നാളത്തെ തലമുറക്ക് നമ്മുടെ ക്ലാസിക് ചിത്രങ്ങൾ വികലമായ രീതിയിൽ കാണ്ടേണ്ട അവസ്ഥ ഉണ്ടാകരുത് അതിപ്പോ നിർമാല്യം ആയാലും കഥാപുരുഷൻ ആയാലും മതിലുകൾ ആയാലും ഇതൊക്കെ നാളത്തെ തലമുറ കാണേണ്ട സിനിമകൾ തന്നെയാണ്, അല്ലാതെ ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നു എന്ന് വായിച്ചറിയേണ്ടവ അല്ല .

Martin Scorsese ന്റെ വാക്കുകൾ
“സിനിമ ചരിത്രമാണ്. നഷ്ടമാകുന്ന ഓരോ സിനിമയിലൂടെയും നമുക്ക് നമ്മുടെ ചരിത്രത്തിലെ ഒരു കണ്ണി നഷ്ടമാകുന്നു,അല്ലെങ്കിൽ നമ്മുക് ചുറ്റുമുള്ള ലോകത്തിൽ നിന്ന് എന്തോ ഒന്ന് നഷ്ടമാകുന്നു, നമ്മളെത്തന്നെ നഷ്ടമാകുന്നു ”

Film is history. With every foot of film that is lost, we lose a link to our culture, to the world around us, to each other, and to ourselves.

Comments are closed.