ഇത്ര വലിയ നടനായിട്ടും അദ്ദേഹത്തിന് ഒരു മാറ്റവുമില്ല!!!!തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ ചെറുതെങ്കിലും മികച്ച കുറച്ചു ചിത്രങ്ങളിലൂടെ പേരെടുത്ത ഒരു ഛായാഗ്രാഹകനാണ് മഹേഷ്‌ കെ ദേവ്. അടുത്തിടെ തന്റെ ഫേസ്ബുക് പ്രൊഫൈലിൽ വിജയ് സേതുപതിയോടൊപ്പം നിൽക്കുന്ന ഫോട്ടോ അദ്ദേഹം പോസ്റ്റ്‌ ചെയ്തിരുന്നു. ഒരു പഴയ സുഹൃത്തിനൊപ്പം എന്നാണ് അതിനൊപ്പം അദ്ദേഹം കുറിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതിയെ 2008 ൽ ആദ്യം കണ്ടതും ഇപ്പോൾ കണ്ടപ്പോൾ അന്നത്തെ അതെ സ്നേഹം ഇപ്പോഴും അദ്ദേഹത്തിൽ ഉള്ളതിനെ പറ്റിയുമൊക്കെ മഹേഷ്‌ പറയുകയുണ്ടായി.

ഷോർട്ഫിലിമുകളിലൂടെയും ജൂനിയർ ആര്ടിസ്റ്റായുമൊക്കെ അവസരങ്ങൾ തേടി നടന്ന മനുഷ്യനിൽ നിന്നും ഇന്നത്തെ വിജയ് സേതുപതിയാകാൻ അദ്ദേഹം ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. മഹേഷിന്റെ വാക്കുകൾ ഇങ്ങനെ “ഇത്ര വലിയ നടനായിട്ടും അദ്ദേഹത്തിന് ഒരു മാറ്റവുമില്ല. കോടിക്കണക്കിനു രൂപ സമ്പാദിക്കുന്ന നടൻ എന്ന ജാഡയുമില്ല. 2008ൽ ആണ് ഞാൻ ആദ്യം കണ്ടത്, ഇപ്പോൾ വർഷങ്ങൾക്കു ശേഷം എന്നെ കണ്ടപ്പോഴും അതെ സ്നേഹം എനിക്ക് പകർന്നു തന്നു. നളൻ കുമാരസ്വാമി, കാർത്തിക് സുബരാജ് എന്നിവരുടെ ഹ്രസ്വ ചിത്രങ്ങളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. പഞ്ച് മുട്ടായി എന്ന സിനിമയുടെ ചിത്രീകരണത്തിന് വിജയ് സേതുപതിയും ഉണ്ടായിരുന്നു. അഭിനയിക്കാൻ എത്തിയ മറ്റുള്ളവരെല്ലാം സ്വന്തമായി കോസ്ട്യുമ് കൊണ്ട് വരുകയായിരുന്നു. വിജയ് സേതുപതിയുടെ പക്കൽ നല്ല വസ്ത്രങ്ങൾ ഇല്ലാത്തതു കൊണ്ട് അദ്ദേഹം ഡ്രസ്സ്‌ വാടകക്ക് ആണ് എടുത്തത്. വെറും പത്തു സെക്കന്റ്‌ ഷോട്ടിന് വേണ്ടി അദ്ദേഹത്തെ ഒരുപാട് നേരം സൈക്കിൾ ചവിട്ടിപ്പിച്ചിരുന്നു. ഇന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ എന്നോടുള്ള പെരുമാറ്റം അദ്ദേഹത്തെ ബഹുമാനിക്കാൻ തോന്നിപ്പോകുന്ന ഒന്നാണ്. ഒരു മഹാനായ മനുഷ്യനാണ് വിജയ് സേതുപതി.”

താര ജാഡകൾക്കിടയിലും തലക്കങ്ങൾക്കിടയിലും ഈ മനുഷ്യൻ വ്യത്യസ്തനാകുകയാണ്. തന്റെ വേരുകൾ അയാൾക്ക്‌ നല്ല നിശ്ചയമുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നും ഗോഡ്ഫാദർമാരില്ലാതെ ഇത് വരെ എത്തിയ ആ മനുഷ്യൻ ഒരു വിസ്മയം തന്നെയാണ്..

Comments are closed.