ഇതെന്തിനാ അയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നത്- ഞാനും പ്രിത്വിരാജും ഒരേ പ്രായക്കാരാ !-ലെനജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലും മിനിസ്ക്രീൻ പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റിയ ലെന ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ്. ഏത് തരം വേഷവും അനായാസയതയോടെ ചെയ്തു ഫലിപ്പിക്കാനുള്ള ലെനയുടെ മികവാണ് അവരെ വ്യത്യസ്തയാകുന്നത്. നാളിതുവരെ അഭിനയിച്ചിട്ടുള്ള കഥാപത്രങ്ങളിൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തിയത് പ്രിത്വിരാജിന്റെ അമ്മയായി എന്ന് നിന്റെ മൊയ്തീനിൽ ചെയ്ത വേഷമാണെന്നു ലെന പറയുന്നു

ആദ്യം പ്രിത്വിരാജിന്റെ ‘അമ്മ വേഷത്തിൽ ഒരു റോൾ ഉണ്ട് എന്ന് പറന്നു സംവിധായകൻ ആർ എസ് വിമൽ സമീപിച്ചപ്പോൾ താൻ സമ്മതിച്ചില്ലെന്നു ലെന പറയുന്നു. പ്രിത്വിരാജും താനും ഒരേ പ്രായക്കാർ ആണെന്നും എന്ത് കൊണ്ട് ഞാൻ രാജുവിന്റെ അമ്മയായി അഭിനയിക്കണം എന്ന് വിമലിനോട് ചോദിച്ചതായി ലെന പറയുന്നു. ലെനയുടെ വാക്കുകൾ ” ഡയറക്ടർ വിമൽ എന്റടുത്ത് വന്നിട്ട് ഇന്ന ക്യാരക്‌ടറാണ്. പാത്തുമ്മ എന്നാണ് ക്യാരക്‌ടറിന്റെ പേര്, പൃഥ്വിരാജിന്റെ അമ്മയാണ് എന്നു പറഞ്ഞു. അപ്പോ ഞാൻ ചോദിച്ചു ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാൻ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നതെന്ന് ചോദിച്ചു

അല്ല ഇത് നിങ്ങള് ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മൾ ആലോചിക്കുമല്ലോ? എന്താ ഇപ്പോ ചെയ്യേണ്ടത്. ഡയറക്‌ടർ വിമലാണെങ്കിൽ വാശി പിടിച്ചിരിക്കയാണ്. ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്‌ടർ നിങ്ങളാണ് ചെയ്യേണ്ടത്’. പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്‌ടർ ചെയ്‌ത് അത് ആൾക്കാർക്ക് ഉൾക്കൊള്ളാൻ പറ്റണ്ടേ? അത് ആദ്യം എനിക്കുൾക്കൊള്ളാൻ പറ്റണോല്ലോ?” ഒടുവിൽ വിമലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആ വേഷത്തിൽ അഭിനയിച്ചതെന്നും ലെന പറയുന്നു

Comments are closed.