ഇതവരെ കണ്ടവർ 12 .5 കോടി പേർ – വൈ ദിസ് കൊലവെറിക്ക് റെക്കോർഡ്മുൻപ് ഇന്ത്യ മുഴവൻ തരംഗമായിമാറിയ ധനുഷിൻറെ വൈ ദിസ് കൊലവെറി ഡീ” എന്ന സോങ് ഇന്ന് എത്തി നിൽകുന്നത് ഒരു സർവ്വകാല റെക്കോഡിലാണ് . ഈ പാട്ട് യൂട്യൂബിൽ പുറത്തിറക്കിയ ശേഷം ഇതിനോടകം 12.5 കോടി വ്യൂസ് ആണ് ലഭിച്ചത്. ഇടകാലങ്ങളിൽ ഇന്ത്യയും കടന്ന് മറ്റു പല രാജ്യങ്ങളിലും ഈ പാട്ടിന് ധാരാളം പ്രചാരം ലഭിച്ചിരുന്നു. ഗൂഗിൾ ഏഷ്യ പസഫികിന്റെ റീജണൽ ഡയറക്ടറായ അജയ് വിദ്യാസാഗറാണ് ധനുഷിന്റെ ഈ സൂപ്പർ ഹിറ്റ്‌ സോങ്ങിന്റെ വ്യൂസിനെ സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. ഒരു സമയത്ത് ആബാലവൃദ്ധം ജനങ്ങളും നെഞ്ചിലേറ്റി നടന്ന ഗാനം നേടിയ റെക്കോർഡിനെ കുറിച്ച് അജയ് വിദ്യാസാഗർ പറഞ്ഞത് ഇങ്ങനെ


“ഞങ്ങളുടെ ഒട്ടനേകം വിജയ കഥകൾ തുടങ്ങുന്നത് ഈ പാട്ടിൽ നിന്നാണ്. ആറ് വർഷത്തിനിടെ 12.5 കോടി പേരാണ് ഈ പാട്ട് കണ്ടത്”, ഈ പാട്ട് ഇനിയും കാഴ്ചക്കാരെ നേടുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. ഇത്തരം പാട്ടുകൾ എപ്പോഴും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്”

Comments are closed.