ആർട്ടിസ്റ്റ് ബേബിക്ക് ശേഷം അലെൻസിയർ പൊലീസുകാരനായി എത്തുന്നു തൊണ്ടി മുതലും ദൃക്‌സാക്ഷിയിലുടെമലയാളികൾ അത്ര പെട്ടാണ് മറക്കാത്ത ഒരു കഥാപാത്രമാണ് മഹേഷിന്റെ പ്രതികാരത്തിലെ ആര്ടിസ്റ് ബേബി. അലെൻസിയർ ലേ ലോപ്പസ് എന്ന കലാകാരൻ അത്രയധികം തന്മയത്വത്തോടെയാണ് ആ കഥാപാത്രത്തെ നമുക്ക് മുന്നിൽ പകർന്നാടിയത്. ഒരുപക്ഷെ അടുത്ത കാലങ്ങളിൽ ഒരു സഹനടനിൽ നിന്നും വന്ന ഏറ്റവും മികച്ച പ്രകടനം ആയിരുന്നു അത്. സ്വാഭാവികമായ നർമ്മത്തെ അതിന്റെ പരകോടിയിൽ അവതരിപ്പിക്കാനായിടത്താണ് ആ ചിത്രത്തിന്റെയും അലെൻസിയർ എന്ന നടന്റെയും വിജയം.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മഹേഷിന്റെ പ്രതികാരം ടീം വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ ഒരു വ്യതാസമുണ്ട് ശ്യാം പുഷ്കരന് പകരം കഥ തിരക്കഥ കൈയാളുന്നത് മാധ്യമ പ്രവർത്തകനായ സജീവ് പാഴൂർ ആണ് ക്രീടിവ് ത്യരെക്ടറുടെ റോളിൽ ആണ് ശ്യാം പുഷ്ക്കരൻ. പോത്തേട്ടൻ ബ്രില്ലിയൻസിനെ പറ്റി പറഞ്ഞു മതി വരാത്ത മലയാളികളുടെ മുന്നിലേക്ക് വീണ്ടും പോത്തേട്ടൻ എത്തുകയാണ്. നീ കൊ ഞാ ചാ എന്ന സിനിമയ്ക്കുശേഷം ഉര്‍വശി തീയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലിന്റേതാണ് സംഗീതം.

അലൻസിയറിന്റെ കഥാപാത്രത്തെ പറ്റി മനസിലാക്കി തരുന്ന ഒരു പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ചിത്രത്തിൽ ഒരു പൊലീസുകാരനായി ആണ് അദ്ദേഹം വേഷമിടുന്നത്. ഒരു കേസുമായി ബന്ധപെട്ടു ഒരു പ്രതിയും വാദിയും പോലീസ് സ്റ്റേഷനിൽ എത്തുന്നതും നമ്മുടെ നിയമ സംവിധാനം അവരെ ട്രീറ്റ് ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൂന്ന് ദിവസം കൊണ്ട് നടക്കുന്ന കഥയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സൗബിൻ ഷാഹിർ, സൂരജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ

Comments are closed.