ആരും അറിയാതെ പോകരുത് ആസിഫിനെ പോലെയുള്ളവരെഎന്ത് മനുഷ്യന്മാരാണ്.. ഓരോ കഷ്ടതയുടെ കാലത്ത്, ഓരോ ദുരന്തമുഖത്തു പ്രതീക്ഷിക്കാത്ത ചിന്തിക്കാത്ത സ്ഥലങ്ങളിൽ നിന്നും മനുഷ്വത്വത്തിന്റെ കടൽ പരന്നു ഒഴുകുമ്പോൾ അറിയാതെ ആരായാലും പറഞ്ഞു പോകും. എന്ത് മനുഷ്യൻമാരാടോ.. ഇത് കേരളമാണ് തെക്കും വടക്കും അങ്ങനെ വകഭേദമില്ലാത്ത കേരളീയരുടെ നാട്.. സഹജീവികൾക്ക് സങ്കടം വരുമ്പോൾ അത് ഒപ്പാൻ ഓടിയെത്തുന്ന ഒരായിരം, അല്ല ലക്ഷകണക്കിന് കൈകൾ അതിവിടത്തെ പ്രത്യേകതയാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന മണ്ണ്. സ്നേഹത്തിന്റെ മതം മാത്രമുള്ള മണ്ണ്

ഫുട് പാത്തിൽ തുണി കച്ചവടം നടത്തി ജീവിക്കുന്ന നൗഷാദ് എന്ന മനുഷ്യൻ തന്റെ സഹജീവികൾക്ക് വേണ്ടി സമ്പാദ്യത്തിലെ ഒരു പങ്കു സന്തോഷത്തോടെ നൽകിയത് നമ്മൾ കണ്ടതാണ് . തുച്ഛമായ വരുമാനം മാത്രമുള്ള നൗഷാദ് അഞ്ചു ചാക്ക് തുണിയാണ് സന്നദ്ധപ്രവർത്തകർക്ക് നൽകിയത്. നടൻ രാജേഷ് ശർമ്മയിലൂടെ ആണ് നൗഷാദിനെ കുറിച്ചു ലോകം അറിഞ്ഞത്. ഈ കേരളത്തിൽ ഒരു നൗഷാദ് മാത്രമല്ല അങ്ങനെയുള്ള ഒരുപാട് പേരുണ്ട്. അലിവും മനുഷ്വത്വവും മാത്രം കൈമുതലായി ഉള്ള മനുഷ്യർ.

നൗഷാദിനെ അറിഞ്ഞവർ ആസിഫിനെ കുറിച്ചും അറിയാതിരിക്കരുത്. സൗദിയിൽ ഒരു റെസ്റ്റോറന്റൽ ജോലി ചെയുന്ന നൗഷാദ് നാളുകൾ കൊണ്ട് ടിപ്പ് ഇനത്തിൽ സമ്പാദിച്ച പണം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പോകുകയാണ്. ആസിഫിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ. “ഉപ്പയും ഉമ്മയും ആറു പെങ്ങമ്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം, അഞ്ചു പെങ്ങമ്മാരെ കെട്ടിച്ചയച്ചു, പ്രാരാബ്ധത്തിന്റെ പടു കുഴിയിലാണ്, ഇപ്പോൾ 4വർഷമായി സൗദിയിൽ മലയാളികളുടെ ഒരു റെസ്റ്റാറ്റാന്റിൽ (മീൻകട) ജോലി ചെയ്യുന്നു, ഇത് ഇവിടെ വിദേശികൾക്ക് ഭക്ഷണം മുന്നിൽ വെച്ച് കൊടുക്കുമ്പോൾ ടിപ്പ് ആയി തരുന്നതാണ്..
ഇത് മുഴുവനും പെരുന്നാൾ പൈസ ആയി മുതലാളി വക കിട്ടിയ പൈസയും കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ പ്രാവശ്യം കൊടുത്തതിൽ ഏറെ കൊടുക്കാൻ തന്നെയാണ് തീരുമാനം.”

Comments are closed.